Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ഗര്‍ഭിണിയായിരിക്കെ തന്നെ വീണ്ടും ഗര്‍ഭിണിയാകാന്‍ സാധ്യതയുണ്ടോ? ചോദ്യം കേട്ട് ഇതെന്ത് ചോദ്യമാണെന്ന് ചിന്തിക്കേണ്ട. കാരണം വൈദ്യശാസ്തപരമായി ഇത് സാധ്യമാണ്.
ഗര്‍ഭിണിയായിരിക്കെ തന്നെ നിങ്ങള്‍ വീണ്ടും ഗര്ഭിണിയാകാം, എങ്ങനെയെന്നല്ലേ. ഒരു ബീജസങ്കലനത്തിനു പുറമേ മറ്റൊരു ലൈംഗിക ബന്ധം വഴി വീണ്ടും ബീജസങ്കലനം നടക്കാന്‍ സാധ്യതയുണ്ട്. അതും ഒരേ ആര്‍ത്തവ ചക്രത്തിനുള്ളില്‍ തന്നെ. അല്ലെങ്കില്‍ രണ്ട് ആര്ത്തവചക്രത്തിനുള്ളില്.
ഇത് രണ്ടുതരം റീപ്രഗ്നന്സിയ്ക്കു വഴിവെക്കാം. ഒരേ ആര്‍ത്തവ ചക്രത്തിനുള്ളില്‍ പുറത്തുതള്ളിയ രണ്ട് അണ്ഡങ്ങളില്‍ വ്യത്യസ്ത ബീജങ്ങളാല്‍ നടക്കുന്ന ബീജസങ്കലനത്തെ സൂചിപ്പിക്കുന്ന വാക്കാണിത്.
വ്യത്യസ്തമായ രണ്ട് ലൈംഗിക ബന്ധങ്ങളിലൂടെയാണ് ഇത് സംഭവിക്കുകയെന്നതിനാല് ഓരോ അണ്ഡത്തിന്റെയും പിതാവ് വ്യത്യസ്തമാവാം, അല്ലാതെയുമിരിക്കാം. ഇങ്ങനെ സംഭവിക്കുകയാണെങ്കില്‍ അത് ഒരേ പിതൃത്വമുള്ള ഇരട്ടക്കുട്ടികളോ, അല്ലെങ്കില്‍ വ്യത്യസ്ത പിതൃത്വമുള്ള ഇരട്ടക്കുട്ടികളോ ജനിക്കാന്‍ കാരണമാകും.
സാധാരണയായി ഒരു അണ്ഡത്തില് ബീജസങ്കലനം നടന്നാല്‍ പ്രസവം വരെ ആര്‍ത്തവ ചക്രമുണ്ടാവാറില്ല. എന്നാല്‍ ചിലപ്പോള്‍, വളരെ വിരളമായി, ബീജസങ്കലനം നടന്നാലും ശരീരത്തില്‍ ആര്‍ത്തവ ചക്രമുണ്ടവാം. ആ സമയത്ത് നിങ്ങള്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടാല്‍ മറ്റൊരു അണ്ഡത്തില് ബീജസങ്കലനം നടക്കാം. അതുവഴി നിങ്ങളുടെ ഗര്‍ഭാവസ്ഥയില്‍ മറ്റൊരു കുട്ടി കൂടി വരാം. ഈ കുട്ടികള്‍ക്ക് വ്യത്യസ്ത വളര്‍ച്ചാ ഘട്ടമായിരിക്കും ഉണ്ടാവുക.
Leave a Reply