Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
യുവാക്കൾ നേരിടുന്ന ഒരു പ്രധാന പ്രശ്നമാണ് കഷണ്ടി.പ്രായമേറുമ്പോള്‍ വരാൻ സാധ്യതയുള്ള ഒന്നാണ് കഷണ്ടി. എന്നാൽ ഇത് നേരത്തെ എത്തിയാല്‍ ഉണ്ടാകുന്ന മാനസിക സംഘര്‍ഷം ചെറുതൊന്നുമല്ല. പ്രോട്ടീൻറെ ലഭ്യതയിലുള്ള കുറവാണ് കഷണ്ടി ഉണ്ടാവാനുള്ള ഒരു പ്രധാന കാരണം. ആവശ്യമായ പ്രോട്ടീൻ ലഭിച്ചില്ലെങ്കില്‍ അത് മുടി കൊഴിച്ചിലിന് കാരണമാകും. എപ്പോഴും തല വിയര്‍ത്തിരിക്കുന്നതും, തലയിൽ എണ്ണ തേച്ചുള്ള കുളി കുറയുന്നതും മുടി കൊഴിച്ചിലിനും കഷണ്ടിക്കും കാരണമാകും. എന്നാൽ ഇതിനൊരു പരിഹാരമാർഗ്ഗമാണ് ജപ്പാൻ ഗവേഷകർ കണ്ടെത്തിയിരിക്കുന്നത്. ഉരുളക്കിഴങ്ങ് വറുത്തത് അഥവാ ഫ്രഞ്ച് ഫ്രൈസ് കഴിക്കുന്നത് മുടിവളരാൻ സഹായിച്ചേക്കുമെന്നാണ് ഇവർ പറയുന്നത്.
ഈ പരീക്ഷണത്തിനായി എലികളെയായിരുന്നു അവർ ഉപയോഗിച്ചിരുന്നത്. ഫ്രഞ്ച് ഫ്രൈസ് ഉണ്ടാക്കാന്‍ ഉപയോഗിക്കുന്ന ഡൈമീതൈല്‍പോളിസിലോക്‌സേന്‍ എന്ന ലൂബ്രിക്കന്റ് എലികളുടെ പുറത്ത് പരീക്ഷിച്ചപ്പോള്‍ അവയ്ക്ക് കൂടുതല്‍ രോമവളര്‍ച്ച ഉണ്ടാവുന്നതായി കണ്ടെത്തുകയായിരുന്നു. എന്നാല്‍ ഫലം വളരെ ചെറിയതോതിലേയുള്ളൂവെന്നാണ് ഗവേഷകർ പറയുന്നത്. ഫ്രഞ്ച് ഫ്രൈസില്‍ ഉപയോഗിക്കുന്ന രാസപദാര്‍ത്ഥങ്ങള്‍ മുടിനഷ്ടം കുറയ്ക്കാന്‍ നിങ്ങളെ ഒരു തരത്തിലും സഹായിക്കില്ലെന്നും ഇവർ പറയുന്നുണ്ട്. എന്നാൽ ഈ വാർത്ത കണ്ട് കഷണ്ടി മാറാന്‍ എത്ര ഫ്രഞ്ച് ഫ്രൈസ് കഴിക്കണം എന്ന് ചോദിച്ച് നിരവധി ഫോണ്‍കോളുകളും കത്തുകളുമാണ് സര്‍വകലാശാല അധികൃതര്‍ക്ക് ലഭിച്ചത്. ഈ പശ്ചാത്തലത്തിൽ പഠനറിപ്പോര്‍ട്ട് തെറ്റിദ്ധരിപ്പിക്കപ്പെട്ടതാണെന്ന വിശദീകരണവുമായി സര്‍വകലാശാലയിലെ ഗവേഷകരും രംഗത്തെത്തിയിട്ടുണ്ട്.
Leave a Reply