Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ശരിയായ ആരോഗ്യത്തിന് ശരിയായ ഉറക്കം ആവശ്യമാണെന്ന് ഡോക്ടര്‍മാര്‍ പോലും പറയാറുണ്ട്. പലർക്കും രാത്രി ഉറക്കം ലഭിക്കാതാവുമ്പോൾ അടുത്ത ദിവസം നല്ല ക്ഷീണം ഉണ്ടാകും. ഓഫീസില്‍ ഇരിക്കുമ്പോള്‍ ഉറക്കം തൂങ്ങുക, ഡ്രൈവ് ചെയ്യുമ്പോള്‍ കോട്ടുവാ ഇടുക, ജോലിയില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ സാധിക്കാതെ വരുക ഇത്തരം പ്രശ്നങ്ങൾ മിക്കയാളുകളിലും ഉണ്ടാകാറുണ്ട്. രാത്രി ശരിയായ ഉറക്കം ലഭിക്കാത്തവരിൽ പല അസുഖങ്ങളും ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്.
–

–
അതുപോലെ പകൽ ഉറങ്ങുന്നവർക്കും ഉറക്കം തൂങ്ങുന്നവരിലും അൽഷിമേഴ്‌സ് വരാനുള്ള സാധ്യതയും കൂടും. കൂടുതല്‍ ഉറങ്ങുന്നവരുമായി താരതമ്യം ചെയ്യുമ്പോള്‍ ഉറക്കക്കുറവുള്ളര്‍ക്കും പകല്‍ ഉറക്കം തൂങ്ങുന്നവര്‍ക്കും അല്‍ഷിമേഴ്‌സ് വരാനുള്ള സാധ്യത കൂടുതലാണെന്ന് അമേരിക്കയില്‍ ഗവേഷകര്‍ നടത്തിയ പഠനത്തിൽ കണ്ടെത്തി. ഈ രോഗം ബാധിച്ചു തുടങ്ങിയാല്‍ ക്രമേണ ഓര്‍മശക്തി കുറഞ്ഞ് പൂര്‍ണമായും മറവി എന്ന അവസ്ഥയിലേക്ക് രോഗി എത്തപ്പെടും.
–

–
അൽഷിമേഴ്‌സ് എന്നത് തലച്ചോറിലെ കോശങ്ങള്‍ ജീര്‍ണിക്കുകയും മൃതമാകുകയും ചെയ്യുന്ന ഒരു അവസ്ഥയാണ്. ശരാശരി 63 വയസ്സുള്ള 101 പേരിലായിരുന്നു ഈ പരീക്ഷണം നടത്തിയത്. ശരിയായി ഉറക്കം ലഭിക്കാത്തവരിൽ അമിലോയിഡിന്റെ സാന്നിധ്യം തലച്ചോറിലെ കോശങ്ങൾക്കു നാശവും വീക്കവും ഉണ്ടാക്കുന്നു.ഇടയ്ക്കിടെ ഉണർന്ന് ഉറങ്ങുന്നവരിലും ഉറക്ക കുറവുള്ളവരിലും അമിലോയിഡ് പ്ലാക്ക് അധികം ഉണ്ടാകുന്നു. എന്നാൽ ഉറക്കക്കുറവ് അൽഷിമേഴ്സിലേക്ക് നയിക്കുന്നതാണോ, അൽഷിമേഴ്സ് വരാൻ സാധ്യതയുള്ളവരുടെ ഉറക്കം കുറഞ്ഞു തുടങ്ങുന്നതാണോ എന്നത് ഇനിയും പഠനവിധേയമാക്കേണ്ടതുണ്ടെന്ന് ഗവേഷകർ പറയുന്നു.
–

Leave a Reply