Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
മിക്ക വീടുകളിലും കണ്ടുവരുന്ന ഒന്നാണ് നാരങ്ങ. ശരീരത്തിനും ചര്‍മ്മത്തിനും ഒരുപോലെ ഗുണകരമായ ഒരു പഴവര്ഗ്ഗമാണിതെന്ന് നമുക്കറിയാം. പലരും നാരങ്ങ പിഴിഞ്ഞ് നീരെടുത്ത് അതിന്റെ തൊലി കളയാറാണ് പതിവ്. ഇതിൻറെ ആരോഗ്യ ഗുണത്തെ കുറിച്ച് പലർക്കും അറിയില്ല. എന്നാൽ ഇനി ചെറുനാരങ്ങയുടെ തൊലി വലിച്ചെറിയേണ്ട. പല വിധത്തിലുള്ള് ആരോഗ്യ പ്രശ്നങ്ങള്‍ക്കും പരിഹാരം കാണാൻ നാരങ്ങ തൊലിക്ക് സാധിക്കും. ചെറു നാരങ്ങത്തൊലിയിട്ട്് തിളപ്പിച്ച വെള്ളം കുടിക്കുന്നതിലൂടെ ഒരു വിധം എല്ലാ പ്രശ്നങ്ങൾക്കും പരിഹാരമുണ്ടാകും.
–

–
ചർമ്മസംബന്ധമായ പല പ്രശ്നനങ്ങൾക്കും ചെറുങ്ങയുടെ തൊലി ഗുണം ചെയ്യും. ചുളിവുകള്‍, പിഗ്മെന്റേഷന്, മുഖക്കുരു, ഡാര്‍ക് സ്പോട്സ് എന്നിവയ്ക്കെല്ലാം ഇത് അരച്ചെടുത്ത് മുഖത്ത് പുരട്ടുന്നതും കഴിക്കുന്നതും നല്ലതാണ്. കാല്‍സ്യം, വൈറ്റമിന്‍ സി എന്നിവ ധാരാളം അടങ്ങിയിട്ടുള്ളതിനാൽ ചെറുനാരങ്ങ തൊലി എല്ലുകളുടെ ആരോഗ്യത്തിന് ഏറെ നല്ലതാണ്. എല്ലുകളെ ബാധിയ്ക്കുന്ന വാതം, എല്ലുതേയ്മാനം എന്നിവ പരിഹരിക്കാൻ ഇതുകൊണ്ട് സാധിക്കും. സാല്വെസ്ട്രോള് ക്യൂ 40, ലിമോനിന്‍ എന്നിവ ചെറുനാരങ്ങ തൊലിയിൽ അടങ്ങിയിട്ടുണ്ട്. ഇത് ക്യാന്‍സറിനെതിരെയുള്ള നല്ലൊരു മരുന്നാണ്. ശരീരത്തില്‍ ക്യാന്‍സര്‍ കോശങ്ങള്‍ വളര്‍ച്ച ആരംഭിച്ചിട്ടുണ്ടെങ്കില്‍ അതിനെ ഇല്ലാതാക്കാന്‍ ഇത് സഹായിക്കും.പെക്ടിന്‍ എന്ന ഘടകമടങ്ങിയിട്ടുള്ളതിനാൽ തടി കുറയ്ക്കാനും ഇത് നല്ലതാണ്. ചെറുനാരങ്ങത്തൊലിയിട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നതിലൂടെ മാറ്റം കാണാം.
–

–
ദഹനസംബന്ധമായ പ്രശ്നങ്ങൾക്കും ജദോഷം, അലര്‍ജി തുടങ്ങിയ അസുഖങ്ങൾക്കും നല്ലൊരു പ്രതിരോധമാണ് നാരങ്ങത്തൊലി. നാരങ്ങ തൊലിയിലെ പോളിഫിനൈല്‍ ഫ്ളേവനോയ്ഡുകള്‍ എന്നിവ കൊളസ്ട്രോൾ കുറയ്ക്കാനും നല്ലതാണ്. നാരങ്ങാത്തോട് മലര്‍ത്തി കഴുത്തില്‍ തേയ്ക്കുന്നത് കഴുത്തിലെ കുറുത്ത പാട് മാറികിട്ടാനും ചർമ്മത്തിന് മൃദുത്വം ലഭിക്കാനും നല്ലതാണ്. നാരങ്ങയുടെ ജ്യൂസില്‍ അടങ്ങിയതിനേക്കാള് കൂടുതല്‍ വിറ്റാമിനുകള്‍ നാരങ്ങയുടെ തൊലിയില്‍ അടങ്ങിയിട്ടുണ്ട്. ചായയില്‍ നാരങ്ങത്തൊലി ചേര്‍ത്ത് കഴിക്കുന്നത് ക്യാൻസർ രോഗത്തെ തുരത്താൻ സഹായിക്കുമെന്ന് കണ്ടെത്തിയിട്ടുണ്ട്. മുറിച്ചെടുത്ത പഴവര്‍ഗങ്ങള്‍ നാരങ്ങ തൊലിയിട്ട വെള്ളത്തിലിട്ട് ഫ്രിഡ്ജില്‍ സൂക്ഷിക്കുന്നത് പഴ വര്‍ഗങ്ങളുടെ നിറം മാറാതിരിക്കാന്‍ സഹായിക്കുന്നതാണ്.
Leave a Reply