Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ന്യൂഡല്‍ഹി: ദിവസങ്ങള്‍ക്ക് മുമ്പ് തട്ടിക്കൊണ്ട് പോകപ്പെട്ട ആയുഷ് നൗതിയാല്‍ എന്ന 21 കാരനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. ഡല്‍ഹി രാം ലാല്‍ ആനന്ദ് കോളജിലെ അവസാനവര്‍ഷ കൊമേഴ്‌സ് വിദ്യാര്‍ഥിയാണ് ആയുഷ്. 50 ലക്ഷം രൂപയാണ് മോചനദ്രവ്യമായി തട്ടിക്കൊണ്ടുപോയവര്‍ ആവശ്യപ്പെട്ടിരുന്നത്.
കഴിഞ്ഞ ബുധനാഴ്ച കോളജിലേക്ക് പോയ ആയുഷ് അന്ന് തിരികെ വന്നില്ല. വ്യാഴാഴ്ച മാതാപിതാക്കള്‍ പോലീസിന് പരാതിനല്‍കിയിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ആയുഷിന്റെ ഫോണില്‍ നിന്ന് വാട്‌സാപ്പ് സന്ദേശം പിതാവിന് ലഭിച്ചു. വായമൂടിക്കെട്ടി കെട്ടിയിട്ട നിലയിലുള്ള ആയുഷിന്റെ ചിത്രത്തിനൊപ്പം 50 ലക്ഷം രൂപ ആവശ്യപ്പെട്ടാണ് സന്ദേശ എത്തിയത്.
വാട്‌സാപ്പില്‍ ലഭിച്ച ചിത്രത്തില്‍ ആയുഷിന് തലക്ക് അടിയേറ്റതായി വ്യക്തമായിരുന്നു. ആയുഷ് ഇവരുടെ ഏകമകനായിരുന്നു. 10 ലക്ഷം രൂപ മാത്രമേ തങ്ങള്‍ക്ക് തരാന്‍ സാധിക്കൂ എന്ന് ഇവര്‍ തിരികെ മറുപടി നല്‍കിയെങ്കിലും ഇതിന് പ്രതികരണമൊന്നും ലഭിച്ചില്ല. തുടര്‍ന്ന് അന്വേഷണം നടക്കുന്നതിനിടെയാണ് കഴിഞ്ഞ ദിവസം രാത്രി ദ്വാരകയിലെ അഴുക്കുചാലിന് സമീപത്തുനിന്ന് ആയുഷിന്റെ മൃതദേഹം ലഭിച്ചത്.
Leave a Reply