Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 29, 2024 4:47 pm

Menu

Published on March 9, 2020 at 12:37 pm

ഭക്തി സാന്ദ്രമായി ആറ്റുകാൽ പൊങ്കാല

attukal-pongala-2020

തിരുവനന്തപുരം: വ്രതശുദ്ധിയുടെ നിറവിലെത്തുന്ന ഭക്തസഹസ്രം ഇന്ന് ആത്മസമർപ്പണത്തിന്റെ പൊങ്കാലയർപ്പിക്കും. ആറ്റുകാൽ ദേവിയുടെ അനുഗ്രഹ വർഷം തേടി നഗരം മുഴുവൻ പൊങ്കാലക്കലങ്ങൾ നിരന്നു. രാവിലെ 9.45 ന് ശുദ്ധപുണ്യാഹത്തോടെ അടുപ്പുവെട്ട് ചടങ്ങുകൾക്ക് തുടക്കമായി. ക്ഷേത്ര തന്ത്രി തേക്കേടത്തു കുഴികാട്ടിൽ ഇല്ലത്തു പരമേശ്വരൻ വാസുദേവൻ ഭട്ടതിരിപ്പാട്‌ ശ്രീകോവിലിൽ നിന്ന് ദീപം പകർന്ന് മേൽശാന്തി പി.ഈശ്വരൻ നമ്പൂതിരിക്ക് കൈമാറി. മേൽശാന്തി ക്ഷേത്ര തിടപ്പള്ളിയിലെ പൊങ്കാല അടുപ്പിൽ തീ പകർന്ന ശേഷം മറ്റുള്ള അടുപ്പുകളിലേക്കു തീ പകർന്നു.

വലിയ തിടപ്പള്ളിയിലും ക്ഷേത്രത്തിനു മുൻവശത്ത് സജ്ജീകരിക്കുന്ന പണ്ടാരയടുപ്പിലും സഹമേൽശാന്തി ദീപം പകര്‍ന്നു. പൊങ്കാലക്കലങ്ങളിൽ ആറ്റുകാല്‍ ദേവിയുടെ അനുഗ്രഹം ദർശിച്ചു നിവേദ്യത്തിനായുള്ള കാത്തിരിപ്പാണ് ഇനി. ഉച്ചയ്ക്ക് 2.10 നാണ് നിവേദ്യം. വൈകിട്ട് ദീപാരാധനയ്ക്കു ശേഷം രാത്രി 7.30ന് കുത്തിയോട്ട വ്രതകാർക്കുള്ള ചൂരൽക്കുത്ത് ആരംഭിക്കും. രാത്രി പത്തരയ്ക്ക് മണക്കാട് ദേവീ ക്ഷേത്രത്തിലേക്കുള്ള ദേവിയുടെ പുറത്തെഴുന്നള്ളത്ത്. നാളെ രാവിലെ എട്ടിന് ദേവിയെ അകത്തെഴുന്നള്ളിക്കും. രാത്രി 9.20 ന് കാപ്പഴിച്ച ശേഷം നടത്തുന്ന കുരുതി തർപ്പണത്തോടെ ഈ വർഷത്തെ പൊങ്കാല ഉത്സവത്തിന് ഭക്തി നിർഭരമായ സമാപനമാകും.

സർക്കാർ നിർദേശം ലംഘിച്ച് ആറ്റുകാൽ പൊങ്കാലയ്ക്ക് എത്തിയ വിദേശികളെ തിരിച്ചയച്ചു. കോവളത്തെ സ്വകാര്യ റിസോർട്ടിൽ നിന്ന് 6 പേരുടെ സംഘമാണ് എത്തിയത്. സർക്കാര്‍ നിർദേശം ലംഘിക്കുന്ന ഹോട്ടലുകൾക്ക് എതിരെ നടപടി ഉണ്ടാകുമെന്നും മന്ത്രി കടകംപള്ളി സുരേന്ദ്രൻ. വിദേശികൾ ഹോട്ടലുകളിൽ തന്നെ പൊങ്കാലയിടണമെന്ന് സർക്കാർ നിർദേശിച്ചിരുന്നു.

ആറ്റുകാൽ പൊങ്കാലയ്ക്ക് എത്തുന്നവർ കൊറോണയ്ക്കെതിരെ ജാഗ്രത പാലിക്കണം. അതിനായി താഴെ പറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കുക.

1. കോവിഡ്19 ബാധിത രാജ്യങ്ങളിൽ നിന്നു യാത്രാ ചരിത്രമുള്ളവരും അത്തരം യാത്രക്കാരുമായി സമ്പർക്കം പുലർത്തുന്ന വ്യക്തികളും വീടുകളിൽ നിരീക്ഷണത്തിൽ തുടരുകയും അവരുടെ താമസ സ്ഥലങ്ങളിൽ പൊങ്കാല ഇടുകയും വേണം .

അവരുടെ സ്വയം നിരീക്ഷണം സമൂഹത്തിന്റെയും അവരുടെ കുടുംബത്തിന്റെയും തങ്ങളുടെയും നന്മയ്ക്കുള്ള യഥാർത്ഥ പ്രാർഥനയാണ്.ഹാൻഡ് റെയിലിങ്ങുകൾ കഴിയുന്നിടത്തോളം തൊടരുത്.റെയിലിങ് പോലുള്ള സ്ഥലങ്ങളിൽ സ്പർശിച്ചതിന് ശേഷം കൈ കഴുകുക

2. ദർശനത്തിനായി തിരക്കു കൂട്ടരുത് , പിന്നിൽ നിന്നും മുന്നിൽ നിന്നും വ്യക്തിയിൽ നിന്ന് ഒരു കൈ അകലം എങ്കിലും പാലിച്ച് ക്യൂവിൽ പോകുക

3. ആലിംഗനം അല്ലെങ്കിൽ ഹാൻഡ്ഷേക്ക് പോലുള്ള (സ്പർശിച്ചു കൊണ്ടുള്ള) സാമൂഹിക ആശംസകൾ ഒഴിവാക്കുക.

4.നിങ്ങളുടെ മുഖം, മൂക്ക്, കണ്ണുകൾ എന്നിവ സ്പർശിക്കുന്നത് ഒഴിവാക്കുക

5. ചുമ, പനി, ശ്വസന ബുദ്ധിമുട്ട് അല്ലെങ്കിൽ വൃക്ക അല്ലെങ്കിൽ കരൾ രോഗം, പ്രമേഹം, ഹൃദ്രോഗം തുടങ്ങിയ ഏതെങ്കിലും രോഗമുള്ളവർ ദർശനം ഒഴിവാക്കി വീട്ടിൽ വിശ്രമിക്കണം.

6. ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും തൂവാല ഉപയോഗിച്ചു വായയും മൂക്കും മൂടുക.

സംശയങ്ങൾക്ക് ദിശ നമ്പറുമായി ബന്ധപ്പെടുക 04712552056. അല്ലെങ്കിൽ ടോൾ ഫ്രീ നമ്പർ 1056.

Loading...

Leave a Reply

Your email address will not be published.

More News