Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

May 8, 2024 11:38 pm

Menu

Published on April 1, 2018 at 8:23 pm

വീട്ടില്‍ നിന്ന് കുരങ്ങന്‍ തട്ടിയെടുത്ത കുട്ടി മരിച്ചു; മൃതദേഹം കിണറ്റില്‍

17-day-old-infant-stolen-by-monkey-found-dead-in-well

കട്ടക്ക്: വീടിനകത്ത് അച്ഛനോടൊപ്പം ഉറങ്ങവെ കുരങ്ങന്‍ തട്ടിയെടുത്ത 16 ദിവസം മാത്രം പ്രായമുള്ള പിഞ്ചു കുഞ്ഞിനെ മരിച്ച നിലയില്‍ കണ്ടെത്തി. പിതാവ് കുഞ്ഞിനെ തിരിച്ചുകിട്ടാന്‍ ക്ഷേത്രത്തില്‍ മുട്ടുകുത്തി പ്രാര്‍ഥിക്കുന്ന ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസം മാധ്യമങ്ങള്‍ പുറത്തുവിട്ടിരുന്നു. എല്ലാ പ്രാര്‍ഥനകളും വിഫലമാക്കി കുഞ്ഞിന്റെ മൃതദേഹം കണ്ടെടുത്തു. തലബസ്ത ഗ്രാമത്തിലെ രാമകൃഷ്ണ നായക് എന്നയാളുടെ 16 ദിവസം പ്രായമുള്ള ആണ്‍കുഞ്ഞിനെയാണ് കുരങ്ങന്‍ തട്ടിയെടുത്തത്. വീട്ടില്‍ കൊതുക് വലയ്ക്കുള്ളില്‍ ഉറങ്ങുകയായിരുന്നു കുട്ടി. കുരങ്ങ് കുട്ടിയെ എടുത്തോടുന്നത് അമ്മ കണ്ടതോടെ ബഹളം വയ്ക്കുകയായിരുന്നു. തുടര്‍ന്ന് ഓടിക്കൂടിയ നാട്ടുകാര്‍ ഏറെ നേരം തിരഞ്ഞെങ്കിലും കണ്ടില്ല. പിന്നീട് ഉദ്യോഗസ്ഥരെ വിവരം അറിയിച്ചു. വനംവകുപ്പ് അധികൃതരും അഗ്നിശമന സേനാംഗങ്ങളും വ്യാപക തിരച്ചില്‍ നടത്തിയെങ്കിലും കുഞ്ഞിനെ കണ്ടെത്തിയിരുന്നില്ല. കുഞ്ഞ് കരയാതിരുന്നതാണ് തിരച്ചില്‍ പ്രതിസന്ധിയിലാക്കിയത്. തുടര്‍ന്ന് ഞായറാഴ്ച പകലാണ് കുഞ്ഞിന്റെ മൃതദേഹം വീട്ടിന് പിന്നിലെ കിണറ്റില്‍ കണ്ടെത്തിയത്. കുരങ്ങന്‍ തട്ടിയെടുത്ത് പോകുമ്പോള്‍ കിണറ്റില്‍ വീണതാകാമെന്നാണ് സംശയിക്കുന്നത്. കിണറ്റില്‍ വീണപ്പോള്‍ തന്നെ മരിച്ചു കാണുമെന്നും കരുതുന്നു. ഒഡീഷയിലെ കട്ടക് ജില്ലയിലാണ് ഏറെ വേദനിപ്പിക്കുന്ന സംഭവം. കുട്ടിയെ തട്ടിയെടുത്ത കുരങ്ങ് വീടിന്റെ ടെറസില്‍ കയറുകയായിരുന്നു. പിന്നീടാണ് മരങ്ങളിലേക്ക് ചാടിയത്. ഈ വേളയിലാകാം കുഞ്ഞ് കിണറ്റില്‍ വീണതെന്ന് നായക് പറയുന്നു. ജനിച്ചതു മുതല്‍ കുട്ടി കരഞ്ഞിരുന്നില്ല. തുടര്‍ന്ന് കുഞ്ഞിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഡിസ്ചാര്‍ജ് ചെയ്ത് വീട്ടിലെത്തി ദിവസങ്ങള്‍ പിന്നിടുന്നെയുണ്ടായിരുന്നുള്ളൂ. അപ്പോഴാണ് കുരങ്ങന്‍ തട്ടിയെടുത്തത്.


Loading...

Comments are closed.

More News