Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

November 8, 2026 4:07 pm

Menu

Published on May 18, 2018 at 2:09 pm

പൃഥ്വിരാജിന് ഭാര്യയെ പേടിയോ..? അന്തം വിട്ട് ആരാധകർ

prithviraj-supriya-viral-comedy

മലയാള സിനിമയിലെ ഏറ്റവും കൂടുതൽ ആരാധകരുള്ള നായകന്മാരിൽ ഒരാളായ സാക്ഷാൽ പ്രിത്വിരാജിനും ഭാര്യയെ പേടിയോ ..? കാരണം മറ്റൊന്നുമല്ല കഴിഞ്ഞദിവസം ഇന്‍സ്റ്റാഗ്രാമിലാണ് ഇരുവരുടേയും രസകരമായ കമെന്റുകൾ അരങ്ങേറിയത്.

പൃഥ്വിരാജ് പ്രൊഡക്ഷന്റെ പുതിയ ചിത്രമായ നയന്റെ ഷൂട്ടിംഗ് തിരക്കിലാണ് പൃഥ്വിരാജ് ഇപ്പോള്‍. അതിന്റെ കാര്യങ്ങള്‍ നോക്കുന്നത് സുപ്രിയയാണ്. സോണി പിക്ചേഴ്സിന്റെ കൂടെ പങ്കാളിത്തത്തോട് കൂടിയാണ് നിര്‍മാണം.

ഈ സാഹചര്യത്തിൽ ഷൂട്ടിംഗിനിടെ ഒരു റസ്റ്റോറന്റിലെ ചായയുടെ ചിത്രം പൃഥ്വി ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്തതും നിമിഷങ്ങൾക്കകം തന്നെ ഭാര്യ സുപ്രിയയുടെ കമന്റ് എത്തി ‘ ചായകുടി നിറുത്തി പോയി പണിയെടുക്കൂ’ ..ഇത് കേട്ടതും ഉടനെ അതിനു താഴെ ‘പ്രാഡ്യൂസര്‍’ യെസ്കേപ് എന്ന് പൃഥ്വി കമന്റിടുകയായിരുന്നു.

ഇത് കണ്ടതോടെ എത്രവലിയ ആൾക്കാർക്കും ഭാര്യമാരെ പേടിയാണെന്നും പറഞ്ഞു ട്രോളന്മാരും പിന്നാലെ കൂടി.

Loading...

Comments are closed.

More News