Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

May 5, 2024 1:06 pm

Menu

Published on May 24, 2018 at 3:18 pm

കൊളസ്‌ട്രോൾ കുറക്കാൻ ചില പൊടി കൈകൾ

tips-to-reduce-cholesterol

ഇന്നത്തെ കാലത്ത് കൊളസ്‌ട്രോൾ ഇല്ലാത്തവരുടെ എണ്ണം ഒരുപക്ഷെ വളരെ കുറവായിരിക്കും. പ്രായഭേദമന്യേ കൊളസ്‌ട്രോള്‍, പ്രമേഹം, രക്തസമ്മര്‍ദ്ദം തുടങ്ങിയ ജീവിതശൈലി പ്രശ്‌നങ്ങള്‍ ഉള്ളവരുടെ എണ്ണം കൂടിവരികയാണ്.

ശരിയായ ജീവിതശൈലിയും നല്ല ഭക്ഷണശീലവും വ്യായാമവുമാണ് കൊളസ്‌ട്രോള്‍ ഉള്‍പ്പടെയുള്ള പ്രശ്‌നങ്ങളെ നിയന്ത്രിക്കാന്‍ സഹായിക്കുന്നത്. എന്നാൽ ചില ആയുർവേദ ചേരുവകൾ നിങ്ങളുടെ ശരീരത്തിലെ ചീത്ത കൊളസ്‌ട്രോൾ കുറക്കാൻ സഹായിക്കും.

1, കറിവേപ്പിലയരച്ച് ഒരു മുട്ടയുടെ പകുതി വലുപ്പത്തില്‍ ഉരുട്ടി അതിരാവിലെ ചൂടുവെള്ളത്തില്‍ കഴിക്കുകയാണെങ്കില്‍ കൊളസ്‌ട്രോള്‍ വര്‍ധിക്കുന്നത് തടയും.

2, ഏലക്കാ പൊടി ജീരക കഷായത്തില്‍ ചേര്‍ത്ത് തുടര്‍ച്ചയായി കഴിച്ചാല്‍ കൊളസ്‌ട്രോള്‍ വര്‍ദ്ധിക്കുന്നതുമൂലമുള്ള ശാരീരിക അവശതകള്‍ക്ക് നല്ല ശമനം ലഭിക്കും.

3, ഉള്ളി ഇടിച്ചുപിഴിഞ്ഞ നീര് മോരില്‍ ചേര്‍ത്ത് ദിവസവും കഴിച്ചുകൊണ്ടിരുന്നാല്‍ കൊളസ്‌ട്രോള്‍ നന്നായി നിയന്ത്രിക്കാനാകും.

Loading...

Leave a Reply

Your email address will not be published.

More News