Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

May 4, 2024 9:05 am

Menu

Published on May 29, 2018 at 4:50 pm

നിപ്പ വൈറസ് കോഴികളിലൂടെ പകരില്ല

fake-message-of-nipah-in-chicken

കോഴിക്കോട്: നിപ്പ വൈറസ് ബാധ നിയന്ത്രണവിധേയമാണെന്നും, എന്നാൽ വൈറസ് ആക്രമണം രണ്ടാംഘട്ടമുണ്ടാകാൻ സാധ്യത നിലനിൽക്കുന്നതിനാൽ അത് നേരിടാനുള്ള കരുതലുകളെടുത്തിട്ടുണ്ടെന്നും ആരോഗ്യമന്ത്രി അറിയച്ചതിനു പിന്നെലായും നിപ്പ വൈറസ് സംബന്ധിച്ച് ആശങ്ക പടർത്തുന്ന വ്യാജസന്ദേശങ്ങൾ പ്രചരിക്കുകയാണ്.

“നിപ്പ വൈറസ്ബാധ കോഴികളിലൂടെ പകരുന്നു എന്ന വാർത്ത ലാബ് പരീക്ഷണത്തിലൂടെ തെളിഞ്ഞിരിക്കുന്നു. തമിഴ്നാട്ടിൽ നിന്നും വരുന്ന 60 ശതമാനം കോഴികളിലും നിപ്പ വൈറസ്ബാധ ഉള്ളതായി ആരോഗ്യവകുപ്പ് കണ്ടെത്തി. കോഴി കഴിക്കുന്നത് ഇനി ഒരറിയിപ്പ് ഉണ്ടാകുന്നതുവരെ വിലക്കണമെന്നും ആരോഗ്യവകുപ്പ് മുന്നറിയിപ്പു നൽകുന്നു.” എന്ന തരത്തിൽ ജില്ലാ മെഡിക്കൽ ഓഫീസ്(ആരോഗ്യം) കോഴിക്കോട് മേൽവിലാസം വച്ചാണ് വ്യാജസന്ദേശം സോഷ്യൽമീഡിയകളിൽ പ്രചരിക്കുന്നത്.
ഇത് തികച്ചും വ്യാജസന്ദേശം മാത്രമാണെന്നും ഇതിനുള്ള സാധ്യത ഇല്ലെന്നും ആരോഗ്യവിദഗ്ധർ പറഞ്ഞു. വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്നവർക്കെതിരെ കേസെടുത്തിട്ടും ഇത്തത്തിലുള്ള സംഭവങ്ങൾ ആവർത്തിക്കപ്പെടുകയാണ്.

Loading...

Leave a Reply

Your email address will not be published.

More News