Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ഒരുപാട് പോഷകഗുണങ്ങൾ അടങ്ങിയ ഫലമാണ് തണ്ണിമത്തൻ. 92 ശതമാനം വെളളം ഉളള തണ്ണിമത്തനില്‍ വൈറ്റമിന്‍ സി, വൈറ്റമിന്‍ ബി6, വൈറ്റമിന്‍ എ, മഗ്നീഷ്യം, സിങ്ക്, പൊട്ടാസ്യം എന്നിവ അടങ്ങിയിട്ടുണ്ട്. തണ്ണിമത്തന്‍ പല രോഗത്തിനും നല്ലതാണ്.
പ്രമേഹരോഗികൾ പൊതുവെ പഴങ്ങള്‍ കഴിക്കുമ്പോള്‍ വളരെയധികം ശ്രദ്ധിക്കണം . കാരണം പഞ്ചസാരയുടെ അളവ് പൊതുവെ പഴങ്ങളിൽ കൂടുതലായിരിക്കും. അതുപോലെ തന്നെ
ധാരാളം ഫൈബര്‍ അടങ്ങിയ തണ്ണിമത്തനില്‍ ഗ്ലൈസമറ്റിക് ഇന്‍ഡക്സ്(ജിഐ)ന്‍റെ അളവ് 72ഗ്രാം ആണ്.
പ്രമേഹ രോഗികള്‍ 70 മുകളില്‍ ജിഐ ഉളള ഫലങ്ങള്‍ കഴിക്കാന്‍ പാടില്ല. അത് രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂട്ടും. അതിനാല്‍ വളരെ മിതമായി മാത്രമേ പ്രമേഹരോഗികള്‍ കഴിക്കാവൂ. തണ്ണിമത്തന്‍ ധാരാളം ഗുണങ്ങളുളള ഫലമാണ്. തണ്ണിമത്തന്‍ കഴിക്കുന്നത് ദഹനം സുഖമമാക്കാന്‍ സഹായിക്കും. ഹൈ ബിപിയുള്ളവര്‍ ഇതു കഴിക്കുന്നതു ബിപി നിയന്ത്രിച്ചു നിര്‍ത്താന്‍ നല്ലതാണ്. ആരോഗ്യത്തിനും സൗന്ദര്യത്തിനും നല്ലതാണ് തണ്ണിമത്തന്‍.
Leave a Reply