Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

December 14, 2025 10:18 am

Menu

Published on December 14, 2018 at 10:39 am

പുരുഷന്മാര്‍ ഓറഞ്ച് ജ്യൂസ് കഴിക്കുന്നതിന് മുൻപ് ഇത് വായിക്കൂ…

orange-juice-leafy-greens-fruits-may-lower-memory-loss-risk-in-men

പഴങ്ങളും ഇലക്കറികളുമൊക്കെ ആരോഗ്യത്തിന് ഏറെ ഗുണം ചെയ്യും. പ്രത്യേകിച്ച് വിറ്റാമിന്‍ സി അടങ്ങിയ ആഹാരങ്ങളും പച്ചനിറത്തിലുള്ള ഇലകളുമൊക്കെ. ഇലക്കറികളും ചുവന്ന പച്ചക്കറികളും ബെറിപ്പഴങ്ങളും ആഹാരത്തില്‍ കൂടുതല്‍ ഉള്‍പ്പെടുത്തുകയും ഓറഞ്ച് ജ്യൂസ് കുടിക്കുകയും ചെയ്യുന്നത് പുരുഷന്മാരില്‍ പെട്ടെന്ന് ഓര്‍മ്മ നഷ്ടപ്പെടുന്നത് തടയുമെന്ന് പഠനം. ഓര്‍മ നഷ്ടപ്പെടുന്ന അവസ്ഥയെ ചെറുക്കാന്‍ ഈ ആഹാരക്രമങ്ങള്‍ സഹായിക്കും. ബോസ്റ്റണ്‍ സ്‌കൂള്‍ ഓഫ് പബ്ലിക്ക് ഹെല്‍ത്ത് നടത്തിയ പഠനം ജേര്‍ണല്‍ ഓഫ് ന്യൂറോളജിയിലാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്.

ശരാശരി 51 വയസ് പ്രായം വരുന്ന 27,842 പുരുഷന്മാരിലാണ് പഠനം നടത്തിയത്. 20 വര്‍ഷത്തോളം ഇവരുടെ ആഹാരശീലങ്ങള്‍ നിരീക്ഷിച്ച ശേഷമാണ് ഈ കണ്ടെത്തല്‍. 20 വര്‍ഷമായി ആഹാരത്തില്‍ ഇലക്കറികളും ചുവന്ന പച്ചക്കറികളും ഓറഞ്ച് ജ്യൂസും കൂടുതലായി ഉള്‍പ്പെടുത്തിയ പുരുഷന്മാരിലാണ് പഠനം നടത്തിയത്. ഇവരുടെ 20 വര്‍ഷക്കാലമുള്ള ആഹാരശീലങ്ങള്‍ ട്രാക്ക് ചെയ്തതിനു ശേഷമായിരുന്നു കണ്ടെത്തല്‍. ആരോഗ്യകരമായ ആഹാരശീലങ്ങള്‍ പിന്തുടരുന്നത് മാനസികാരോഗ്യം വര്‍ധിപ്പിക്കാന്‍ സഹായിക്കുമെന്ന് പഠനം പറയുന്നു. നാലുവര്‍ഷം കൂടുമ്പോള്‍ പഠനത്തില്‍ പങ്കെടുക്കുന്നവരുടെ ഓര്‍മ പരിശോധനകളും നടത്തിരുന്നു.

ഗവേഷണത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് 73 വയസ് എത്തുന്നതുവരെ ഇത്തരത്തില്‍ പരിശോധന നടത്തി. ആഹാരത്തില്‍ ഇലക്കറികളും ചുവന്ന പച്ചക്കറികളും ബെറിപ്പഴങ്ങളും കൂടുതല്‍ ഉള്‍പ്പെടുത്തിയവര്‍ക്ക് 73-ാം വയസിലും വയസിലും മറ്റുള്ളവരെ അപേക്ഷിച്ച് മികച്ച ഓര്‍മ്മശക്തിയായിരുന്നു എന്ന് ഗവേഷകര്‍ പറയുന്നു. വല്ലപ്പോഴും ഓറഞ്ഞ് ജ്യൂസ് കഴിക്കുന്നവരെ അപേക്ഷിച്ച് ദിവസവും ഓറഞ്ച് ജ്യൂസ് കഴിക്കുന്ന പുരുഷന്മാരില്‍ ഓര്‍മ നഷ്ട്ടപ്പെടാനുള്ള സാധ്യത 47 ശതമാനം മാത്രമാണെന്ന് പഠനം വ്യക്തമാക്കുന്നു. പഠനത്തില്‍ പങ്കെടുത്ത 55 ശതമാനം ആളുകള്‍ക്കും മികച്ച ഓര്‍മശക്തിയുണ്ടായിരുന്നെന്ന് പഠനം റിപ്പോര്‍ട്ട് ചെയ്യുന്നു. 38 ശതമാനം പേര്‍ക്കും ഓര്‍മയ്ക്ക് കാര്യമായ തകരാറുകള്‍ ഒന്നും ഉണ്ടായിരുന്നില്ല. 7.9 ശതമാനം ആളുകള്‍ക്കു മാത്രമാണ് ഓര്‍മയ്ക്ക് തകരാര്‍ ഉണ്ടായിരുന്നതെന്ന് ഇവര്‍ വ്യക്തമാക്കുന്നു.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News