Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

May 3, 2024 9:51 am

Menu

Published on January 5, 2019 at 11:53 am

ഇയര്‍ ബഡ്‌സ് ഉപയോഗിച്ച് ചെവി വൃത്തിയാക്കുന്നതിന് മുൻപ് ഇത് വായിക്കൂ..

why-you-shouldnt-clean-your-ears-with-an-ear-buds

ചെവിയില്‍ എന്തെങ്കിലും ചെറിയ അസ്വസ്ഥത തോന്നിയാല്‍ ഉടനെ ഇയര്‍ ബഡ്‌സ് തപ്പി പോകുന്നവരാണ് നമ്മളില്‍ പലരും. പ്രശ്‌നമൊന്നും ഇല്ലെങ്കിലും വെറുതെ ബഡ്‌സ് ചെവിയില്‍ ഇട്ട് തിരിക്കുന്നതും ചിലരുടെ ശീലമാണ്. എന്നാല്‍ ഈ തിരിക്കല്‍ ഒരു ശീലമാക്കുന്നത് അത്ര നല്ലതല്ല. അത്തരക്കാര്‍ ഇക്കാര്യങ്ങള്‍ അറിയണം. ചെവിക്കായം അല്ലെങ്കില്‍ ഇയര്‍ വാക്‌സ് നീക്കാനാണ് പ്രധാനമായും ഇയര്‍ ബഡ്ഡുകള്‍ ഉപയോഗിക്കുന്നത്. ചെവിക്കുള്ളിലെ അഴുക്കും പൊടിയും പുറത്തുകളയാനുള്ള ചെവിയുടെ സ്വാഭാവികമായ ശുചീകരണ പ്രക്രിയയാണ് ചെവിക്കായം. ശരീരത്തിലെ ഈര്‍പ്പം കുറയുക. കൂടുതല്‍ സമയം എസിയില്‍ ഇരിക്കുക, വരണ്ട കാലാവസ്ഥ തുടങ്ങിയ കാരണങ്ങളാണ് ചെവിക്കായം കട്ടി പിടിക്കാന്‍ കാരണം.

സാധാരണഗതിയില്‍ ചെവിക്കായം തനിയെ പുറത്തു പോകും. ബഡ്‌സ് ചെവിയിലേക്ക് കയറ്റുമ്പോള്‍ ചെവിക്കായം കൂടൂതല്‍ ഉള്ളിലേക്ക് കയറി പോകാന്‍സാധ്യതയുണ്ട്. മാത്രമല്ല ബഡ്ഡിന്റെ അറ്റത്തുള്ള പഞ്ഞി ചെവിക്കകത്തു തങ്ങി നില്‍ക്കാനോ ചെവിയുടെ ടിംബാനിക്ക് മെംബറേനു(tympanic membrane) പോറല്‍ വീഴാനോ സാധ്യതയുണ്ട്.

ചെവിക്കായം ഒരു ഡോക്ടറുടെ സഹായത്തോടെ നീക്കം ചെയ്യുന്നതാണ് നല്ലത്. വാക്‌സ് ഹുക്ക് എന്ന ഉപകരണം കൊണ്ട് തോണ്ടിയെടുത്തോ സിറിഞ്ചിലൂടെ ശരീരതാപനിലയ്ക്ക് തുല്യമായ ചൂടിലുള്ള വെള്ളം (ഉപ്പ് വെള്ളവും ഉപയോഗിക്കും) ചെവിയുടെ അകത്തേക്ക് ചീറ്റിക്കുന്ന സിറിഞ്ചിങ് രീതിയിലൂടെയോ ചെവിക്കായം കളയാം. ചെവിയുടെ പുറത്തു കാണുന്ന ഭാഗമാണ് ബഡ്‌സ് ഉപയോഗിച്ചു വൃത്തിയാക്കേണ്ടത്. കഴിവതും മെഡിക്കല്‍ ഷോപ്പുകളില്‍ നിന്നുള്ള ബഡ്‌സുകള്‍ വാങ്ങുക. കൈകള്‍ നല്ലതുപോലെ വൃത്തിയാക്കിയതിനുശേമേ ബഡ്‌സ് ഉപയോഗിക്കാവൂ. മാത്രമല്ല ബഡ്‌സില്‍ പൊടിയും അഴുക്കും ഒന്നും കയറാതെ സൂക്ഷിച്ചു വെയ്ക്കുകയും വേണം.

Loading...

Leave a Reply

Your email address will not be published.

More News