Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
പുറത്തിറങ്ങാന്‍ പറ്റാത്ത തരത്തില്‍ കടുത്ത വെയിലാണ് ഇപ്പോഴുള്ളത്. കുടയില്ലാതെയോ മറ്റോ പുറത്തിറങ്ങിയാല്‍ പിന്നെ ക്ഷീണവും തളര്‍ച്ചയും. ഇതിനു പുറമേ ചര്‍മത്തിലെ കരുവാളിപ്പും ചൂടുകുരുവും വിയര്‍പ്പും. വെയില്‍ ശരീരത്തില്‍ ഏല്‍പ്പിക്കുന്നത് വളരെ വലിയ പ്രത്യാഘാതങ്ങളാണ്. ജീവിതശൈലിയില്‍ അല്‍പം ശ്രദ്ധിച്ചാല്‍ ഈ പ്രശ്‌നങ്ങളെ നിയന്ത്രിക്കാനോ തീവ്രത കുറയ്ക്കാനോ സാധിക്കും. വെയിലേറ്റുള്ള കരുവാളിപ്പ് അകറ്റാന്‍ ഇതാ ചില മാര്‍ഗങ്ങള്‍.
വെയിലേല്‍ക്കുമ്പോള്‍ ശരീരത്തിനുള്ളിലെ കോശങ്ങളെ സംരക്ഷിക്കുന്നതിന് വേണ്ടി ശരീരം ചര്‍മത്തിലുള്ള മെലാനിന്‍ പിഗ്മെന്റ് കൂടുതലായി ഉത്പാദിപ്പിക്കുന്നു. ഇതാണ് ശരീരത്തില്‍ കരുവാളിപ്പായി കാണുന്നത്. മുഖം, കഴുത്ത്, കൈകള്‍, കണ്ണുകള്‍, കാല്‍പാദങ്ങള്‍ എന്നിവിടങ്ങളിലാണ് സാധാരണ കരുവാളിപ്പ് ഉണ്ടാവുന്നത്.
വെയിലത്ത് നിന്നും കേറി വന്ന് ശരീരം ചൂടായി ഇരിക്കുമ്പോള്‍ കുളിക്കരുത്. വിയര്‍പ്പ് ഒഴിഞ്ഞ് ശരീരം തണുത്തതിന് ശേഷം മാത്രം കുളിക്കാം.
Leave a Reply