Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 30, 2024 8:10 am

Menu

Published on June 11, 2019 at 4:40 pm

രാത്രി ഭക്ഷണം കഴിഞ്ഞാല്‍ അല്‍പ നേരം നടന്നോളൂ ; ഗുണങ്ങളേറെ..

health-benefits-of-walking-before-bed-time

അത്താഴമുണ്ടാല്‍ അരക്കാതം നടക്കണമെന്നത് പഴമൊഴിയാണ്. അതായത് രാത്രി ഭക്ഷണം കഴിഞ്ഞാല്‍ അല്‍പ നേരം നടന്നതിനു ശേഷമേ കിടക്കാവൂ എന്നര്‍ത്ഥം. എന്നാല്‍ പലരും അത്താഴം കഴിഞ്ഞു നേരെ ചടഞ്ഞിരിയ്ക്കുകയോ അല്ലെങ്കില്‍ കിടക്കാന്‍ പോകുകയോ ചെയ്യുന്ന പ്രകൃതക്കാരാണ്. പ്രത്യേകിച്ചും വയര്‍ നിറയെ അത്താഴമെങ്കില്‍ ക്ഷീണം ഏറുകയും കിടക്കയെ അഭയം പ്രാപിയ്ക്കുകയും ചെയ്യും.

എന്നാല്‍ ഇത്തരക്കാരും എല്ലാ തരക്കാരും അറിയേണ്ട ഒരു കാര്യമാണ്, നിര്‍ബന്ധമായും ചെയ്യേണ്ട ഒന്നണ് കിടക്കാന്‍ നേരത്തിനു മുന്‍പായി അല്‍പ നേരം നടക്കുകയെന്നത്. ഇത് ദഹനത്തിനു സഹായിക്കും എന്നതാണ് പലരും ഒറ്റ വാക്കില്‍ കരുതുന്ന മറുപടിയെങ്കിലും ഈ നടപ്പ് നല്‍കുന്ന ആരോഗ്യപരമായ ഗുണങ്ങള്‍ ചില്ലറല്ല.

മറ്റേതു സമയത്തു നടക്കുന്നതിനേക്കാള്‍ ചില ആരോഗ്യപരമായ ഗുണങ്ങള്‍ കൂടുതല്‍ നല്‍കാന്‍ രാത്രി നടപ്പു കൊണ്ടു കഴിയുമെന്നാണ് അര്‍ത്ഥം. ഇനി അത്താഴം കഴിച്ചില്ലെങ്കിലും, അതായത് രാത്രി ഭക്ഷണം കഴിയ്ക്കുന്ന ശീലമില്ലെങ്കിലും കിടക്കും മുന്‍പ് അല്‍പം നടക്കുന്നത് പല തരത്തിലെ ആരോഗ്യപരമായ ഗുണങ്ങളും നല്‍കും.

കിടക്കുന്നതിനു മുന്‍പ് അല്‍പം നടക്കുന്നതു കൊണ്ടുളള ആരോഗ്യപരമായ ഗുണങ്ങളെക്കുറിച്ചറിയൂ,

ദഹന പ്രക്രിയ

ദഹന പ്രക്രിയ ശക്തിപ്പെടുന്നുവെന്നത് ഇതിന്റെ ഒരു പ്രധാന ഗുണമാണ്. കാരണം സന്ധ്യക്കു ശേഷം നമ്മുടെ ദഹന പ്രക്രിയകള്‍ പതുക്കെയാകും. ഇതിനായാലാണ് അര വയര്‍ അത്താഴം എന്നും പറയുന്നത്. നടക്കുന്നത് ദഹന പ്രക്രിയ ശക്തിപ്പെടുത്തും. ഇത് അസിഡിറ്റി, ഗ്യാസ് സംബന്ധമായ പ്രശ്‌നങ്ങള്‍ പരിഹരിയ്ക്കാന്‍ സഹായിക്കും.

മലബന്ധം

തലേന്നു ദഹനം നല്ലതു പോലെ നടന്നാല്‍ പിറ്റേന്നു രാവിലെ നല്ല ശോധന ലഭിയ്ക്കുകയും ചെയ്യും. ഇതിനു സഹായിക്കുന്ന ഒന്നാണ് രാത്രിയിലുള്ള നടപ്പ്. പ്രത്യേകിച്ചും അത്താഴം 8നു കഴിച്ച് അല്‍പനേരം നടന്ന് രണ്ടു മണിക്കൂര്‍ ശേഷം മാത്രം ഉറങ്ങുക. മലബന്ധം പോലുള്ള പ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊന്നാന്തരം പരിഹാരമാണിത്.

നല്ല ഉറക്കത്തിന്

നല്ല ഉറക്കത്തിനുള്ള നല്ലൊരു വഴി കൂടിയാണ് ഇത്. ഉറക്കത്തില്‍ നമ്മുടെ ശരീരത്തിലെ കോശങ്ങളുടെ കേടുപാടുകള്‍ പരിഹരിയ്ക്കപ്പെടുന്നു. ഇതിന് ഊര്‍ജം ആവശ്യമാണ്. രാത്രി നടക്കുമ്പോള്‍ ഊര്‍ജം ഉല്‍പാദിപ്പിയ്ക്കപ്പെടുന്നു. ഈ ഊര്‍ജം ശരീരത്തിന് ഉപയോഗിയ്ക്കുവാന്‍ സാധിയ്ക്കുകയും ചെയ്യും. നടക്കുന്നതിലൂടെ ദഹനം നല്ല പോലെ നടക്കുന്നതും നല്ല ഉറക്കത്തിന് സഹായിക്കും. ദഹന പ്രശ്‌നങ്ങള്‍ നാമറിയാതെ തന്നെ നമ്മുടെ ഉറക്കത്തെ തടസപ്പെടുത്തുന്നുമുണ്ട്.

തടി

തടി കുറയ്ക്കാനുളള ഏറ്റവും നല്ലൊരു വഴിയാണ് അത്താഴ ശേഷം ഉള്ള നടപ്പ്. ഇത് ഊര്‍ജം നല്‍കുന്നു. ഈ ഊര്‍ജം ശരീരത്തിന്റെ മെറ്റബോളിസം അതായത് അപചയ പ്രക്രിയ ശക്തിപ്പെടുത്തുന്നു. ഇത് ശരീരത്തിലെ കൊഴുപ്പ് പെട്ടെന്നു തന്നെ കത്തിച്ചു കളയാന്‍ സഹായിക്കുന്നു. തടി കുറയ്ക്കാന്‍ കിടക്കുവാന്‍ പോകുന്നതിനു മുന്‍പ് ചെയ്യേണ്ട കാര്യങ്ങളില്‍ പ്രധാനപ്പെട്ട ഒന്നാണ് നടപ്പെന്ന് സയന്‍സ് വിശദീകരിയ്ക്കുന്നു. തടിയും ഒപ്പം വയറുമെല്ലാം കുറയ്ക്കാന്‍ ഇത് ഏറെ ന്ല്ലതാണ്.

രക്തപ്രവാഹം

ഭക്ഷണ ശേഷം നടക്കുന്നത് ശരീരത്തിലെ രക്തപ്രവാഹം ശക്തിപ്പെടുത്തുന്ന ഒന്നാണ്. ഇത് ശരീരത്തിന്റെ എല്ലാ അവയവങ്ങളിലേയ്ക്കും രക്തം നല്ലതു പോലെ പ്രവഹിയ്ക്കാന്‍ ഇടയാക്കുകയും ചെയ്യും. രക്തത്തിലൂടെ പോഷകങ്ങള്‍ ശരീരത്തിന്റെ എല്ലാ ഭാഗങ്ങളിലേയ്ക്കും എത്തിപ്പെടുന്നു. ഇത് ഹൃദയ പ്രവര്‍ത്തനങ്ങള്‍ നല്ല രീതിയില്‍ നടക്കാന്‍ സഹായിക്കുന്നു.

ഊര്‍ജം

ശരീരത്തിന് ഉറക്കത്തിലും ഊര്‍ജം അത്യാവശ്യമാണ്. പിറ്റേന്നു രാവിലെ ഉന്മേഷത്തോടെ ഉണര്‍ന്നെഴുന്നേല്‍ക്കുന്നതിന് ഇത് ഏറെ അത്യാവശ്യമാണ്. കാരണം ഈ ഊര്‍ജത്തിലൂടെ ശരീര കോശങ്ങളില്‍ ആവശ്യമായ പ്രക്രിയകള്‍ നാം ഉറങ്ങുമ്പോഴും നടന്നു കൊണ്ടിരിയ്ക്കുന്നു. ഇത് സഹായകമാകുകയും ചെയ്യുന്നു.

മനസു ശാന്തമാക്കാന്‍

മനസു ശാന്തമാക്കാനുള്ള, സ്‌ട്രെസും ടെന്‍ഷനുമെല്ലാം ഒഴിവാക്കാനുളള വഴി കൂടിയാണ് രാത്രിയില്‍ ഉറങ്ങുന്നതിനു മുന്‍പുള്ള നടപ്പ്. നല്ല ശുദ്ധവായു ശ്വസിച്ച് പ്രകൃതിയെ ആസ്വദിച്ച് നടക്കുന്നത് നമ്മുടെ മനസിനെ നാമറിയാതെ തന്നെ ഏറെ ശാന്തമാക്കും. ഇത് തലച്ചോറിനും നാഡികള്‍ക്കുമെല്ലാം നല്ലതാണ്. നല്ല ഉറക്കത്തിനും ഇത് ഏറെ സഹായിക്കുന്നു.

കൊളസ്‌ട്രോള്‍

രാത്രി കിടക്കും മുന്‍പ് നടക്കുന്നത് കൊളസ്‌ട്രോള്‍ നിയന്ത്രണത്തിന് ഏറെ സഹായിക്കുമെന്നു വേണം, പറയാന്‍. നല്ല കൊളസ്‌ട്രോള്‍ വര്‍ദ്ധനവിനും ഇതു സഹായിക്കും. രാത്രിയിലെ നടപ്പാണ്, പ്രത്യേകിച്ചും അത്താഴ ശേഷമുള്ള നടപ്പാണ് കൊളസ്‌ട്രോള്‍ നിയന്ത്രണത്തിന് ഏറെ സഹായിക്കുന്നതെന്നു വേണം, പറയുവാന്‍. രാത്രിയില്‍ പ്രത്യേകിച്ചും കൊളസ്‌ട്രോള്‍ അടങ്ങിയ ഭക്ഷണങ്ങളും മധുരവുമെല്ലാം കഴിച്ചാല്‍ പ്രത്യേകിച്ചും കൊളസ്‌ട്രോള്‍ വര്‍ദ്ധനവുണ്ടാകും. ഇതിനു പരിഹാരമാണ് രാത്രിയിലെ നടപ്പ്.

പ്രമേഹം, മസിലുകള്‍ക്കുണ്ടാകുന്ന ടെന്‍ഷന്‍, ഹൈപ്പര്‍ ടെന്‍ഷന്‍, ഡിപ്രഷന്‍, നടുവേദന

പ്രമേഹം, മസിലുകള്‍ക്കുണ്ടാകുന്ന ടെന്‍ഷന്‍, ഹൈപ്പര്‍ ടെന്‍ഷന്‍, ഡിപ്രഷന്‍, നടുവേദന തുടങ്ങിയ പല പ്രശ്‌നങ്ങള്‍ക്കും രാത്രിയിലെ നടപ്പു പരിഹാരമാകുന്നുവെന്നാണ് മെഡിക്കല്‍ സയന്‍സ് പറയുന്നത്.

Loading...

Leave a Reply

Your email address will not be published.

More News