Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

May 7, 2024 10:27 pm

Menu

Published on September 13, 2013 at 12:35 pm

ശ്രീശാന്തിന് ഒത്തുകളിയില്‍ പങ്കെന്ന് അന്വേഷണ സമിതിയുടെ റിപ്പോര്‍ട്ട്

sreesanth-arrives-for-disciplinary-panel-meet

മുംബൈ: മലയാളി താരം ശ്രീശാന്തിന് ഐ.പി.എല്‍ ഒത്തുകളിയില്‍ പങ്കുണ്ടെന്ന് ബി.സി.സി.ഐ. അന്വേഷണ സമിതിയുടെ റിപ്പോര്‍ട്ട്.കമ്മീഷന്‍ റിപ്പോര്‍ട്ടിൽ ശ്രീശാന്ത് ഉള്‍പ്പടെ രാജസ്ഥാന്‍ റോയല്‍സിലെ നാല് കളിക്കാരും ഒത്തുകളിയില്‍ കുറ്റക്കാരാണ്. അന്വേഷണ റിപ്പോര്‍ട്ട് ഇന്ന് ബി.സി.സി.ഐ യോഗം ചര്‍ച്ചചെയ്യും. താരങ്ങള്‍ക്ക് കുറഞ്ഞത് അഞ്ച് വര്‍ഷത്തെ വിലക്ക്, അല്ലെങ്കില്‍ ആജീവനാന്ത വിലക്ക് തന്നെ നല്‍കിയേക്കും ബി.സി.സി.ഐ താരങ്ങളെ വിലക്കാന്‍ തീരുമാനിച്ചാല്‍ അത് ശ്രീശാന്തിന്റെ കരിയറിന് തന്നെ അവസാനമാകും. ശ്രീശാന്ത്,അജിത് ചാണ്ഡില, അങ്കിത് ചവാന്‍ ,മുന്‍താരം അമിത് സിങ് എന്നിവരെയാണ് കുറ്റക്കാരായി കണ്ടെത്തിയിരിക്കുന്നത്.
ഡല്‍ഹി പോലീസ് നല്‍കിയ തെളിവുകളുടെയും അടിസ്ഥാനത്തിലാണ് താരങ്ങള്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയത്.

Loading...

Leave a Reply

Your email address will not be published.

More News