Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

November 8, 2026 4:17 pm

Menu

Published on September 27, 2013 at 4:09 pm

മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍; മലയാളത്തിലെ ആദ്യത്തെ ന്യൂ ജനറേഷന്‍;മാമുക്കോയ

first-new-generation-moviemanjil-virinja-pookkalmamukkoya

ദുബായ് : മലയാളത്തിലെ ആദ്യത്തെ ന്യൂ ജനറേഷന്‍ സിനിമ മഞ്ഞില്‍ വിരിഞ്ഞ പൂക്കളാണെന്ന് പ്രശസ്ത സിനിമാ താരം മാമുക്കോയ. ഇന്ന് ന്യൂജനറേഷന്‍ സിനിമയെന്ന് പറഞ്ഞുവരുന്ന പല സിനിമകളും എങ്ങോട്ടാണ് പോകുന്നതെന്ന് അറിയില്ലെന്നും ന്യൂ ജനറേഷന്‍ എന്ന പേരില്‍ താന്‍ അഭിനയിപ്പിച്ച ഏഴ് സിനിമകള്‍ ഇപ്പോഴും പെട്ടിയിലാണെന്നും അദ്ദേഹം സൂചിപ്പിച്ചു.ക്യാമറക്ക്‌ മുന്നിലും പിന്നിലും എല്ലാം പുതിയ ആള്‍ക്കാര്‍ എന്നതാണ് ന്യൂ ജനറേഷന്റെ യഥാര്‍ത്ഥ അടിസ്ഥാനമെങ്കില്‍ മലയാളത്തിലെ ആദ്യ ന്യൂ ജനറേഷന്‍ സിനിമ ‘മഞ്ഞില്‍ വിരിഞ്ഞ പൂക്കളാ’ണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
കൂടാതെ  മാപ്പിളപ്പാട്ടിനെ ഇടക്കാലത്ത് ചിലര്‍ വികൃതമാക്കി നശിപ്പിച്ചുവെന്നും ഏതേലും ഒരു പെണ്ണിന്റെ പേരും വെച്ച് എന്തെങ്കിലും തട്ടിക്കൂട്ടിയാല്‍ അത് മാപ്പിളപ്പാട്ടയെന്നും അങ്ങനെ ചെയ്തു ചെയ്തു കുറച്ചുപേര്‍ മാപ്പിളപ്പാട്ടിന്റെ ആത്മാവിനെ കൊല്ലുകയായിരുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
അറബി മലയാളത്തിലെ തെളിമയുള്ള നാടന്‍വാക്കുകളും വരികളും അതിനൊത്ത സംഗീതമായിരുന്നു ഒരു കാലത്ത് മാപ്പിളപ്പാട്ടിന്റെ ജീവന്‍. എന്നാല്‍, വീഡിയോ അല്‍ബം മാത്രം ലക്ഷ്യമിട്ട് ചിലര്‍ തട്ടിക്കൂട്ടിയ സൃഷ്ടികള്‍ കാണുമ്പോള്‍ മാപ്പിളപ്പാട്ട് നിരോധിക്കണമെന്ന് പറയാന്‍ തോന്നിയെന്നും മാമുക്കോയ പറഞ്ഞു. എല്ലാ രംഗത്തും ഇത്തരം മൂല്യശോഷണം കണ്ടു വരുന്നെന്നും അദ്ദേഹം ചൂണ്ടികാട്ടി.

Loading...

Comments are closed.

More News