Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 8, 2026 9:40 am

Menu

Published on October 3, 2013 at 10:51 am

ലോകജനസംഖ്യ; ചൈനയെ പിന്തള്ളി ഇന്ത്യ ഒന്നാം സ്ഥാനത്തേക്ക്

population-growth-out-of-control

പാരീസ്: ആഗോള ജനസംഖ്യാനിയന്ത്രണം തകരുന്നതായി വിദഗ്ധരുടെ വിലയിരുത്തലുകളും പഠനങ്ങളും തെളിയിക്കുന്നു. ഫ്രാന്‍സിലെ ഡെമോഗ്രഫിക് സ്റ്റഡീസ് ഇന്‍സ്റ്റിറ്റിയൂട്ടിന്റെ പഠനമനുസരിച്ചാണ് ഈ വിലയിരുത്തൽ .2050-ല്‍ ലോകജനസംഖ്യ 973 കോടിയാവും. അതുപോലെ ചൈനയെ പിന്തള്ളി ഇന്ത്യ ഒന്നാംസ്ഥാനത്തെത്തുകയും ചെയ്യും. ഇന്ത്യയിലിപ്പോള്‍ 127.7 കോടിയും ചൈനയില്‍ 136.1 ഉം ആണ് ജനസംഖ്യ. 37 വര്‍ഷത്തിനകം ഇന്ത്യയില്‍ 165.2 കോടിയും ചൈനയില്‍ 131.1 കോടിയും ആയിരിക്കും ജനസംഖ്യയെന്നാണ് പഠനം. ഇന്ത്യയില്‍ 38 കോടി വര്‍ധിക്കുമ്പോള്‍ ചൈനയില്‍ അഞ്ച് കോടി കുറയും. ജനസംഖ്യാനിയന്ത്രണ നിയമം കര്‍ശനമായി നടപ്പാക്കുന്നുണ്ട് ചൈനയിൽ.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News