Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 27, 2024 11:41 pm

Menu

Published on April 24, 2013 at 7:11 am

നെല്ലിക്ക ആരോഗ്യത്തിനും സൗന്ദര്യത്തിനും .

gooseberry-for-healt

നമ്മുക്ക് എല്ലാവര്‍ക്കും അറിയാവുന്ന കാര്യങ്ങളാണ് നെല്ലിക്കയുടെ ഔഷധ ഗുണങ്ങള്‍.എന്നാലും മിക്കവാറും നെല്ലിക്കയെ അവഗണിക്കുകയാണ് പതിവ് .ഗൂസ്ബെറി എന്ന് ഇംഗ്ലീഷിലും ധാത്രി എന്ന് സംസ്കൃതത്തിലും അറിയപ്പെടുന്ന നെല്ലിക്ക യൂഫോര്‍ബീയേസി എന്ന സസ്യകുലത്തിലെ അംഗമാണ്.100 ഗ്രാം നെല്ലിക്കയില്‍ 600 മില്ലിഗ്രാം വിറ്റാമിന്‍ സി, കാല്‍സ്യം, ഫോസ്‌ഫസ്‌, അയണ്‍, നാരുകള്‍ എന്നിവ അടങ്ങിയിട്ടുണ്ട്‌.20മധുര നാരങ്ങയില്‍ നിന്നും കിട്ടുന്ന പോഷകമൂല്യത്തിന് തുല്യമാണ് ഒരൊറ്റ നെല്ലിക്കയില്‍ നിന്നും ലഭിക്കുന്ന വൈറ്റമിന്‍ സി.
ഉപ്പിലിടാനും ആയുര്‍വേദ ചികില്‍സക്കുമാണ് നെല്ലിക്ക ഇപ്പോള്‍ കൂടുതലും ഉപയോഗിക്കുന്നത്.പച്ച നെല്ലിക്കാ നീരും തേനും ചേര്‍ത്ത് നിത്യവും കഴിച്ചു വന്നാല്‍ ശരീരം നല്ലതു പോലെ പുഷ്ടിപ്പെടുന്നതാണ്.
നാടന്‍ നെല്ലിക്ക ദിവസവും രണ്ടെണ്ണം വെച്ച്‌ കഴിക്കുന്നത്‌ ചര്‍മ്മകാന്തി വര്‍ദ്ധിപ്പിക്കും.നെല്ലിക്ക കുട്ടികളുടെ ബുദ്ധി വികാസത്തിന് വളരെ ഉത്തമമാണ്.

കണ്‌ണിന്റെ ആരോഗ്യം കാത്തുസൂക്ഷിക്കാനും പ്രമേഹം നിയന്ത്രിക്കാനും മുടികൊഴിച്ചില്‍ തടയാനും നെല്ലിക്കയ്‌ക്ക്‌ സാധിക്കും.തണലില്‍ ഉണക്കിയ നെല്ലിക്കയുടെ തോട് പൊടിച്ചത് വെളിച്ചെണ്ണയില്‍ ചേര്‍ത്ത് തിളപ്പിക്കുക ഇത് തലമുടിയിലും തലയോട്ടിയിലും പുരട്ടിക്കുളിച്ചാല്‍ മുടികറുക്കുകയും തലമുടി ധാരളമായി വളരുകയും ചെയ്യും.

Loading...

Leave a Reply

Your email address will not be published.

More News