Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

November 8, 2026 4:08 pm

Menu

Published on December 27, 2013 at 10:20 am

ഇന്ത്യ കരുത്തോടെ

second-test-match-between-india-and-south-africa

ആത്മവിശ്വാസത്തോടെ രണ്ടാം ടെസ്റ്റിനിറങ്ങിയ ഇന്ത്യക്ക് മികച്ച തുടക്കം. ടോസ് നേടി ബാറ്റുചെയ്ത ഇന്ത്യ ഓപ്പണര്‍ ശിഖര്‍ ധവാന്റെ (29) വിക്കറ്റ് നഷ്ടത്തില്‍ ഒന്നാം ദിവസം 181 റണ്‍സ് നേടിയിട്ടുണ്ട്. ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ ഒരു വിക്കറ്റ് നഷ്ടത്തില്‍ 181 റണ്ണിലെത്തിനില്‍ക്കുമ്പോള്‍ വെളിച്ചക്കുറവുമൂലം കളി നിര്‍ത്തി.

സെഞ്ച്വറിക്ക് ഒമ്പത് റണ്‍സ് മാത്രം അകലെ മുരളി വിജയും (91 നോട്ടൗട്ട്) ഒന്നാം ടെസ്റ്റിലെ സെഞ്ച്വറിക്കാരന്‍ ചേതേശ്വര്‍ പുജാര(58 നോട്ടൗട്ട്)യും ആണ് പുറത്താകാതെ നില്ക്കുന്നത്. ഒന്നാം ടെസ്റ്റില്‍ ആവേശോജ്ജ്വല സമനില നേടിയ ടീം ഇന്ത്യ രണ്ടാം ടെസ്റ്റിലും ദക്ഷിണാഫ്രിക്കയ്ക്ക് വെല്ലുവിളി ഉയര്‍ത്തുകയാണ്. രണ്ടാംദിനമായ വെള്ളിയാഴ്ച മത്സരം നേരത്തേ തുടങ്ങും.

Loading...

Comments are closed.

More News