Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

November 8, 2026 4:09 pm

Menu

Published on January 20, 2014 at 10:52 am

ഇംഗ്ലണ്ടിനെ എഴ് വിക്കറ്റിന് തകർത്ത്‌ ഓസ്ട്രേലിയ ഏകദിന ക്രിക്കറ്റ് പരമ്പര സ്വന്തമാക്കി

third-one-day-international-england-v-australia-australia-win

സിഡ്‌നി: ഇംഗ്ലണ്ട്, ഓസ്ട്രേലിയ മൂന്നാം ഏകദിന ക്രിക്കറ്റ് മത്സരത്തില്‍ ഇംഗ്ലണ്ടിനെ ഏഴ് വിക്കറ്റിന് തകര്‍ത്ത് ഓസ്‌ട്രേലിയ ഏകദിന ക്രിക്കറ്റ് പരമ്പര സ്വന്തമാക്കി.  ഇംഗ്ലണ്ട് ഉയര്‍ത്തിയ 244 റണ്‍സ് വിജയലക്ഷ്യം 10 ഓവര്‍ ബാക്കിനിലേ്ക്ക, മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ ആതിഥേയരായ ഓസീസ് മറികടന്നു.ഇംഗ്ലണ്ട് 50 ഓവറില്‍ 9-ന് 243ഉം  ഓസീസ് 40 ഓവറില്‍ 3-ന് 244ഉം സ്കോറുകൾ നേടി. ഇംഗ്ലണ്ടിനുവേണ്ടി ബാറ്റിങ്ങില്‍ ഇയാന്‍ മോര്‍ഗനും(54), ടിം ബ്രെസ്‌നനും (41), ക്യാപ്റ്റന്‍ അലസ്റ്റര്‍ കുക്കും(35) മാത്രമേ  ഉണ്ടായിരുന്നുള്ളൂ. ഓപ്പണര്‍ ഡേവിഡ് വാര്‍ണറും(71) ഷോണ്‍ മാര്‍ഷും (71 നോട്ടൗട്ട്) അര്‍ധശതകം നേടി. 70 പന്തില്‍ ഏഴ് ബൗണ്ടറിയും രണ്ട് സിക്‌സറും പറത്തിയ വാര്‍ണറാണ് കളിയിലെ കേമന്‍.

Loading...

Comments are closed.

More News