Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ഹാമില്ടണ്: ന്യൂസിലണ്ടിനെതിരെയുള്ള ഇന്ത്യയുടെ നാലാം ഏകദിന ക്രിക്കറ്റ് മത്സരത്തിൽ ഇന്ത്യക്ക് തോല്‍വി. ഇതോടെ അഞ്ചു മത്സരങ്ങളുടെ പരമ്പര ന്യൂസിലണ്ട് സ്വന്തമാക്കി. ഇന്ത്യ ഉയര്‍ത്തിയ 278 റണ്‍സ് വിജയലക്ഷ്യം മൂന്ന് വിക്കറ്റുകളുടെ മാത്രം നഷ്ടത്തോടെ 48.1 ഓവറില്‍ ന്യൂസലണ്ട് നേടി.
പുറത്താകാതെ 127 പന്തുകളില്‍ നിന്ന് 112 റണ്‍സെടുത്ത റോസ് ടെയിലറാണ് ന്യൂസിലണ്ടിന് അനായാസ വിജയം നേടികൊടുത്തത്. 49 റണ്‍സുമായി മക്കല്ലവും റോസ് ടെയിലറിനോടൊപ്പം പുറത്താവാതെ നിന്നു. ഇന്ത്യൻ ഇന്നിംഗ്സിൽ രോഹിത് ശർമ,രവിന്ദ്ര ജഡേജ,ധോണി എന്നിവരാണ് ഉയർന്ന സ്കോറെടുത്ത് കളിയിൽ തിളങ്ങിയത്.
Leave a Reply