Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
നമ്മളിലധിക പേരും വാഴപഴത്തിന്റെ ഗുണങ്ങളെകുറിച്ച് വലിയ അറിവോന്നുമില്ലാത്തവരായിരിക്കും.എന്നാൽ വാഴപ്പഴം കഴിക്കുന്നതിലൂടെ നിരവധി ഗുണങ്ങളുണ്ട്. വിറ്റാമിൻ B6 പഴത്തിൽ ധാരാളമുള്ളതിനാൽ നീര്‍വീക്കത്തിനും, ഡയബെറ്റിക്‌സിനെ പ്രതിരോധിക്കാനും, നാഡീവ്യൂഹത്തെ ശക്തിപ്പെടുത്താനും പഴം കഴിക്കുന്നത് ഉത്തമമാണ്. വിഷാദ രോഗത്തെ തടയാൻ കഴിവുള്ള ഹോര്‍മോണുകളെ സൃഷ്ടിക്കുന്നതിനാൽ പഴം കഴിക്കുന്നത് വിഷാദരോഗത്തെ അകറ്റും. അയേണ്‍ ധാരാളം ഉള്ളതിനാൽ രക്തം പോഷിപ്പിക്കുന്നതിനും അതുവഴി അനീമിയ എന്ന രോഗത്തെ തടയാനും പഴത്തെകൊണ്ട് സാധിക്കുന്നു.വ്യായാമം ചെയ്യുന്നതിന് മുൻപ് രണ്ടു പഴങ്ങൾ കഴിക്കുന്നത് ഊർജം കൈവരിക്കാൻ സഹായിക്കും. പഴത്തിൽ ധാരാളം കാല്‍സ്യം ഉള്ളതിനാല്‍ എല്ലുകള്‍ക്ക് നല്ല ബലം ലഭിക്കുന്നു. കിഡ്‌നി ക്യാന്‍സറിനെ വരെ തടയാൻ പഴത്തിന് കഴിവുണ്ട്.
Leave a Reply