Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ധാക്ക:ബംഗ്ലാദേശിനെതിരെയുള്ള ഏഷ്യാകപ്പ് ക്രിക്കറ്റിൽ ഇന്ത്യക്ക് ആറു വിക്കറ്റ് ജയം. 136 റണ്‍സെടുത്ത ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയുടെ തകര്‍പ്പന്‍ ഇന്നിങ്‌സാണ് ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചത്.ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് ഏഴു വിക്കറ്റിന് 279 റണ്‍സാണ് എടുത്തത്.ക്യാപ്റ്റന്‍ മുഷ്ഫിക്കര്‍ റഹിമിന്റെ സെഞ്ചുറിയും അനമുളിന്റെ അര്‍ധസെഞ്ചുറിയുമാണ് ബംഗ്ലാദേശിനെ മികച്ച സ്കോറിലെത്താൻ സഹായിച്ചത്.83 പന്തില്‍ ഒരു സിക്‌സറും ഏഴു ഫോറുമടക്കം73 റണ്ണാണു രഹാനെ സ്വന്തമാക്കിയത്.ടോസ് നേടിയ കോഹ്‌ലി ബംഗ്ലാദേശിനെ ബാറ്റിംഗിനു വിടുകയായിരുന്നു.
Leave a Reply