Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ഏഷ്യാ കപ്പ് ക്രിക്കറ്റില്‍ പാക്കിസ്ഥാനെതിരെ ഇന്ത്യയ്ക്ക് തോല്‍വി.അത്യന്തം വാശിയേറിയ മത്സരത്തില്‍ ഒരു വിക്കറ്റിനായിരുന്നു പാക്കിസ്ഥാന്‍റെ ജയം. രണ്ടു പന്തു ബാക്കിനില്‍ക്കേ ശാഹിദ് അഫ്രിദിയുടെ തുടര്‍ച്ചയായ രണ്ടു സിക്സറില്‍ ഒരു വിക്കറ്റു വിജയവുമായി പാക്കിസ്ഥാന്‍ വിജയ സാധ്യത വര്‍ധിപ്പിച്ചു. തോല്‍വിയോടെ ഇന്ത്യയുടെ ഫൈനല്‍ സാധ്യതകള്‍ മങ്ങി.സ്കോര്‍:ഇന്ത്യ-50 ഓവറില്‍ എട്ടിന് 245, പാക്കിസ്ഥാന്‍- 49 .4 ഓവറില്‍ ഒന്‍പതിന് 249.
നേരത്തെ ആദ്യം ബാറ്റു ചെയ്ത ഇന്ത്യ 8 വിക്കറ്റു നഷ്ടത്തിലാണ് 245 റണ്‍സ് എടുത്തത് .അര്‍ദ്ധ സെഞ്ചുറി നേടിയ രോഹിത് ശര്‍മയുടെയും അമ്പാട്ടി റായിടുവിന്‍റെയും രവീന്ദ്ര ജഡേജയുടെയും ബാറ്റിംഗ് ആണ് ഇന്ത്യയെ പൊരുതാനുള്ള സ്കോറില്‍ എത്തിച്ചത്. 18 പന്തില്‍ മൂന്നു സിക്സറും രണ്ടു ഫോറും അടക്കം അഫ്രിദി 34 റണ്‍സ് എടുത്തു.ഇന്ത്യക്കായി അശ്വിന്‍ മൂന്നും ,ഭുവനേശ്വറും അമിത് മിശ്രയും രണ്ടും വിക്കറ്റുകള്‍ വീഴ്ത്തി .തുടക്കത്തില്‍ മികച്ച രീതിയില്‍ സ്കോര്‍ തുടര്‍ന്ന ഇന്ത്യയ്ക്ക് മധ്യ നിരയുടെ പിഴവു തിരിച്ചടിയായി.
Leave a Reply