Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 10, 2026 9:52 pm

Menu

Published on March 19, 2014 at 3:00 pm

മുഖത്തെ കരുവാളിപ്പ് അകറ്റാൻ ചില പൊടിക്കൈകൾ

beauty-tips-for-dark-face

പലരെയും അലട്ടുന്ന ഒരു പ്രശ്നമാണ് മുഖത്തുണ്ടാകുന്ന കരുവാളിപ്പ്.ഇതിന് പ്രതിവിധിയായി ചില എളുപ്പവഴികളിതാ….

* ചെറു വെള്ളരി മിക്സിയിൽ അടിച്ച് അതിലേക്ക് കടലമാവും നാരങ്ങാനീരും അല്പം ചേർത്ത് ബ്ലീച്ചായി ഉപയോഗിക്കുക.

* നാരങ്ങാനീരും പനിനീരും യോജിപ്പിച്ച് അതിലേക്ക് ഒരു നുള്ള് മഞ്ഞൾപ്പൊടി ചേർത്ത് ബ്ലീച്ചായി ഉപയോഗിക്കാം.

* തക്കാളി മിക്സിയിലടിച്ച് അതിലേക്ക് അല്പം നാരങ്ങാ നീര് ചേർത്ത് മുഖത്ത് പുരട്ടുക.കുറച്ച് സമയം കഴിഞ്ഞ് കഴുകി കളയുക.തക്കാളിക്ക് അസിഡിക് ഗുണമുള്ളതു കൊണ്ട്ബ്ലീച്ച് ചെയ്‌താൽ ഉടൻ തന്നെ ഗുണവും ലഭിക്കും.

* മുഖത്തെ മൃതകോശങ്ങള്‍ അകറ്റുവാനും നിറം വര്‍ദ്ധിക്കാനും പഞ്ചസാരയും ഒലീവെണ്ണയും കൂട്ടിച്ചേര്‍ത്ത മിശ്രിതം ഉപയോഗിച്ച് നന്നായി മുഖം സ്ക്രബ് ചെയ്യുക.

* ഒരു സ്പൂണ്‍ തേനെടുത്ത് അതിലേക്ക് അര സ്പൂണ്‍ പാൽപ്പാടയും ഒരു സ്പൂണ്‍ നാരങ്ങാ നീരും ചേർത്ത് മുഖത്ത് പുരട്ടി അരമണിക്കൂറിന് ശേഷം ഇളം ചൂട് വെള്ളത്തിൽ കഴുകി കളയുക.

* ഓറഞ്ചിൻറെ തൊലി ഒരു ദിവസം വെയിലത്ത് വച്ച് ഉണക്കിയ ശേഷം മിക്സിയിലടിച്ച് അതിലേക്ക് പാൽപ്പാടയും ചേർത്ത് മുഖത്ത് പുരട്ടുക.10 മിനിട്ട് കഴിഞ്ഞ് കഴുകി കളയുക.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News