Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
മിര്‍പുര്‍: ട്വന്‍ടി20 ലോകകപ്പിന് മുന്നോടിയായുള്ള സന്നാഹ മത്സരത്തില്‍ ഇന്ത്യ 20 റണ്‍സിന് ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തി. ആദ്യ സന്നാഹ മത്സരത്തില്‍ ശ്രീലങ്കയോട് തോറ്റ ഇന്ത്യയുടെ തിരിച്ചുവരവായി ഈ വിജയം. വിരാട് കോഹ്ലിയുടെയും (48 പന്തില്‍ പുറത്താവാതെ 74), സുരേഷ് റെയ്‌നയുടെയും (31 പന്തില്‍ 54) അര്‍ധ സെഞ്ചുറിയുടെ കരുത്തില്‍ 178 റണ്‍സ് നേടിയ ടീം ഇന്ത്യ എതിരാളികളുടെ സ്‌കോര്‍ 158 റണ്‍സിലൊതുക്കി. സൂപ്പര്‍ ടെന്നിലെ ആദ്യ മത്സരത്തില്‍ നാളെ പാകിസ്ഥാനാണ് ഇന്ത്യയുടെ എതിരാളികള്‍ . വെടിക്കെട്ട് പ്രകടനത്തോടെ 48 പന്തില്‍ എട്ടു ബൗണ്ടറികള്‍ അടങ്ങുന്നതായിരുന്നു കോഹ്ലിയുടെ 74 റണ്‍സ്. സ്കോര്‍: ഇന്ത്യ 20 ഓവറില്‍ 4ന് 178; ഇംഗ്ലണ്ട് 20 ഓവറില്‍ 6ന് 158.
ആറു ബൗണ്ടറിയും രണ്ടു സിക്‌സറുമുള്‍പ്പെടെ 54 റണ്‍സ് നേടിയ റെയ്‌ന നാല് ഓവറില്‍ 23 റണ്‍സ് മാത്രം വിട്ടുകൊടുത്ത് ഒരു വിക്കറ്റും നേടി. ഇന്ത്യയ്ക്കുവേണ്ടി ജഡേജ 23 റണ്‍സിന് രണ്ടു വിക്കറ്റെടുത്തു. അശ്വിന്‍, ഭുവനേശ്വര്‍, മുഹമ്മദ് ഷാമി എന്നിവരും ഓരോ വിക്കറ്റു വീഴ്ത്തി. ഇംഗ്ലണ്ട് നിരയില്‍ മോയീന്‍ അലി(38 പന്തില്‍ 46) ആണ് ടോപ് സ്കോറര്‍.
Leave a Reply