Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 3, 2026 7:16 pm

Menu

Published on March 21, 2014 at 3:28 pm

സൗദിയിൽ ഭിക്ഷ യാചിച്ചു നടന്ന സ്ത്രീയുടെ സമ്പാദ്യം 5 കോടി രൂപ

saudi-beggar-dies-leaving-behind-million-dollar-fortune

ജിദ്ദ:സൗദി അറേബ്യയിലെ തെരുവുകളിൽ കാലങ്ങളോളം ഭിക്ഷയെടുത്ത് ജീവിച്ച സ്ത്രീ മരിച്ചപ്പോൾ ബാക്കി വച്ചത് 5 കോടി രൂപയുടെ സമ്പാദ്യമെന്നു റിപ്പോർട്ടുകൾ പറയുന്നു.ഐഷയെന്ന ഈ സ്ത്രീ 100 വയസ്സിലാണ് മരിക്കുന്നത്.ഐഷയുടെ ബാല്യകാല സുഹൃത്തായ അഹമ്മദ് അല്‍ – സയീദിയാണ് ഇത്ര വലിയ സമ്പാദ്യം ഐഷയ്ക്ക് ഉണ്ടെന്ന് വെളിപ്പെടുത്തിയിരിക്കുന്നത്.സ്വര്‍ണവും ആഭരണങ്ങളുമൊക്കെയായി 30 ലക്ഷം റിയാല്‍ (49600,000 രൂപ) സമ്പാദ്യം ഈ സ്ത്രീക്കുണ്ട്.കൂടാതെ നാല് കെട്ടിടങ്ങളുടെ ഉടമയുമാണ് ഐഷ.ഈ കെട്ടിടങ്ങളിൽ ഒരുപാട് കുടുംബങ്ങൾ താമസിക്കുന്നുണ്ട്.ഇവരിൽ നിന്ന് ഐഷ വാടക ഈടാക്കിയിരുന്നില്ലെന്ന് താമസക്കാർ പറഞ്ഞു.ഐഷയുടെ സമ്പാദ്യത്തില്‍ ഭൂരിഭാഗവും തെരുവില്‍ ഭിക്ഷയാചിച്ചുണ്ടാക്കിയതാണെന്നും ഈദ് കാലങ്ങളിൽ ഏറെ ഭിക്ഷ ലഭിച്ചിരുന്നെന്നും ഐഷയുടെ സുഹൃത്ത് സയീദി പറഞ്ഞു.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News