Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 19, 2026 11:46 am

Menu

Published on July 3, 2014 at 12:14 pm

സച്ചിനെ അറിയില്ലെന്നുപറഞ്ഞ ഷറപ്പോവയുടെ ഫേസ്ബുക്ക് പേജില്‍ ആരാധകരുടെ തെറിയഭിഷേകം..!!

sachin-fans-verbally-attacking-maria-sharapovas-fb-page

ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറെ അറിയില്ലെന്ന് പറഞ്ഞ പ്രമുഖ ടെന്നീസ് താരം മരിയ ഷെറപ്പോവയ്ക്ക് ഇന്ത്യന്‍ ക്രിക്കറ്റ് പ്രേമികളുടെ തെറി അഭിഷേകം. ഷറപ്പോവയുടെ ഫേസ്ബുക്ക് പേജിലാണ് മലയാളികള്‍ ഉള്‍പ്പടെയുള്ള സച്ചിന്‍ ആരാധകരുടെ അസഭ്യ വര്‍ഷം. ഇംഗ്ലിഷിലും മലയാളത്തിലുമടക്കം വിവിധ ഭാഷകളില്‍ വന്ന കമന്റുകള്‍ കണ്ട് ഞെട്ടിയിരിക്കുകയാണ് ഷറപ്പോവയും അവരുടെ ആരാധകരും.നിങ്ങള്‍ എന്തിനെ കുറിച്ചാണ് സംസാരിക്കുന്നതെന്ന് മനസ്സിലാകുന്നില്ലെന്ന് ഷറപ്പോവ കമന്റിലൂടെ തന്നെ മറുപടി നല്‍കി.

shpr-1

കഴിഞ്ഞ ദിവസം വിംബിള്‍ഡണില്‍ ഷറപ്പോവയുടെ മത്സരം കാണാന്‍ വിഐപികളുടെ കൂട്ടത്തില്‍ ടെന്നിസ് ആരാധകന്‍ കൂടിയായ സച്ചിനുമുണ്ടായിരുന്നു.ഡേവിഡ് ബെക്കാമും ഗോള്‍ഫ് താരം ഇയാന്‍ പൗള്‍ട്ടറും സചിന് സമീപം ഗാലറിയിലുണ്ടായിരുന്നു. മത്സരം കഴിഞ്ഞശേഷം സച്ചിന്‍ കളികാണാനത്തെിയ കാര്യം മാധ്യമപ്രവര്‍ത്തകര്‍ ഷറപോവയുടെ ശ്രദ്ധയില്‍പെടുത്തിയപ്പോള്‍ ബെക്കാമിനെ പലവട്ടം കണ്ടിട്ടുണ്ടെന്നും സച്ചിനെ അറിയില്ലെന്നുമായിരുന്നു മറുപടി. ഇതാണ് സച്ചിന്‍ ആരാധകരെ ചൊടിപ്പിച്ചത്‌.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News