Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
മുംബൈ: ക്രിക്കറ്റ് ഇതിഹാസ താരം സച്ചിൻ ടെണ്ടുൽക്കറുടെ ആത്മകഥ ‘പ്ലെയിങ് ഇറ്റ് മൈ വേ’ നവംബർ 6 ന് പുറത്തിറങ്ങും.പുസ്തകത്തിൻറെ പ്രകാശന ചടങ്ങ് മുംബൈയിലാണ് നടക്കുക. സച്ചിനെ കുറിച്ച് നിരവധി പുസ്തകങ്ങൾ പുറത്ത് വന്നിട്ടുണ്ടെങ്കിലും സ്വന്തം ജീവിതത്തെ കുറിച്ച് സച്ചിൻ തന്നെ പറയുന്നത് ഇതാദ്യമായാണ്. ആദ്യമായി ബാറ്റേന്തിയത് മുതൽ ഗ്രൗണ്ടിൽ നിന്നും വിട വാങ്ങുന്നത് വരെയുണ്ടായ കാലഘട്ടമാണ് സച്ചിൻറെ ആത്മകഥയിൽ ഉണ്ടാവുക.2013 ലായിരുന്നു സച്ചിൻ ക്രിക്കറ്റിൽ നിന്നും വിരമിച്ചത്. സച്ചിനെ എഴുത്തിൽ സഹായിക്കുന്നത് ക്രിക്കറ്റ് എഴുത്തുകാരനായ ബോറിയ മജുംദാറാണ്. തൻറെ ജീീവിതത്തിലെ പുറം ലോകം ഇതുവരെ അറിയപ്പെടാത്ത ഏറെ സംഭവങ്ങൾ പുസ്തകത്തിലുണ്ടാകുമെന്നും തനിക്ക് ഓർത്തെടുക്കാനാവുന്നത്ര സംഭവങ്ങൾ പുസ്തകത്തിൽ ഉൾപ്പെടുത്താൻ ശ്രമിക്കുന്നുണ്ടെന്നും സച്ചിൻ പറഞ്ഞു. ഹോഡർ ആൻറ് സ്റ്റൗട്ടനാണ് ആത്മകഥ പ്രസിദ്ദീകരിക്കുന്നത്.
Leave a Reply