Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ഒരു ദിവസം ഒരു ആപ്പിൾ കഴിക്കുന്നത് ആരോഗ്യത്തിന് വളരെ നല്ലതാണ് എന്ന് നമ്മൾ പണ്ട് മുതലേ കേൾക്കുന്ന ഒരു കാര്യമാണ്. പല ആളുകളും ആപ്പിൾ കഴിക്കുന്നവരുമാണ്. ആപ്പിളിനെ കുറിച്ചു ഈ അടുത്ത് വന്ന പരാമർശമാണ് അതിന് പുറമേ പുരട്ടുന്ന മെഴുക്. അത് ആരോഗ്യത്തിന് ഏറെ ദോഷകരമായി ബാധിക്കാറുണ്ട്. ഇതിന് പോംവഴിയായി നമ്മൾ അത് ചൂടുവെള്ളത്തിൽ കഴുകി നല്ലപോലെ തുടച്ചെടുത്തും മറ്റും ആണ് കഴിക്കാറ്. എന്നാൽ ഇപ്പോൾ ഇതാ മറ്റൊരു വാർത്ത കൂടെ ആപ്പിളിനെ കുറിച്ചു വന്നിരിക്കുന്നു.
–

–
ആപ്പിൾ കഴിക്കുമ്പോൾ അതിന്റെ കുരു അധികവും ഒഴുവാക്കാറുണ്ട്. എന്നാൽ ചില ആളുകൾ ആപ്പിൾ കഴിക്കുമ്പോൾ അതിനോടൊപ്പം അതിന്റെ കുരു കൂടെ ചവച്ചരച്ചു കഴിക്കാറുണ്ട്. എന്നാൽ ഇതുമൂലം എന്ത് സംഭവിക്കുന്നു എന്ന് ആർക്കും തന്നെ അറിയില്ല. അങ്ങനെ എന്താണ് ആപ്പിളിന്റെ കുരുവിൽ അടങ്ങിയിരിക്കുന്നത്…..?? ഒരു ആപ്പിളിൽ ചുരുങ്ങിയത് 10 കുരുകൾ എങ്കിലും ഉണ്ടാകാറുണ്ട്. അതിൽ അടങ്ങിയിരിക്കുന്നതോ… 6mg -യോളം ഹൈഡ്രജൻ സയനൈഡും. ഒരു കുരുവിൽ 0.6mg സയനൈഡ് ഉണ്ട് എന്നാണ് ഇതേ കുറിച്ചു പഠനം നടത്തിയ സംഘം അറിയിക്കുന്നത്. പക്ഷെ ഇത്ര ചെറിയ അളവ് സയനൈഡ് ആയതിനാൽ അത് ഒരിക്കലും മരണ കാരണം ആകാറില്ല. ചുരുങ്ങിയത് 50mg സയനൈഡ് എങ്കിലും ഒരു മനുഷ്യ ശരീരത്തിൽ പ്രവേശിച്ചെങ്കിൽ മാത്രമേ അതൊരു മരണ കാരണമാകുകയുള്ളൂ. സാധാരണ നമ്മുടെ ഉള്ളിൽ ഇത്രയും അളവ് ഒരുമിച്ചു ചെല്ലുക പതിവല്ല.
–

–
എന്നാൽ ആപ്പിൾ കുരുവിലെ സയനൈഡ് അംശം മരണകാരണമാകാൻ ഒരു സാധ്യതയുണ്ട്. അതെന്തെന്നാൽ, ആപ്പിൾ സീസണ് ആകുമ്പോൾ ആപ്പിൾ കൊണ്ട് ജ്യൂസ് ഉണ്ടാക്കുക പതിവാണ്. അപ്പോൾ അഞ്ചിലധികം ആപ്പിൾ നമ്മൾ ഒരുമിച്ചു ജ്യൂസ് ആക്കാറുണ്ട്. അതിന്റെ കൂടെ അതിന്റെ കുരുവും അരഞ്ഞു ചേരും. ഈ കുരുക്കളിലെ സയനൈഡ് അംശം നമ്മളുടെ ശരീരത്തിൽ എത്തുകയും അത്, തല കറക്കം ഉണ്ടാക്കാം, മയക്കം എന്നിവ ഉണ്ടാക്കാനും സാധ്യതയുണ്ട്. ഇതു കുട്ടികളുടെ ഉള്ളിൽ ചെല്ലുമ്പോൾ അത് മാരക ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കാം. അതിനാൽ ഇനി ആപ്പിൾ കഴിക്കുമ്പോൾ ആയാലും ജ്യൂസ് ആക്കുമ്പോൾ ആയാലും അതിലെ കുരു നീക്കാൻ പ്രത്യേകം ശ്രദ്ധിക്കുക..
Leave a Reply