Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ദിവസവും വ്യായാമം ചെയ്യുന്നത് ശരീരത്തിന് അഴകും ആരോഗ്യവും പ്രധാനം ചെയ്യും. ചിട്ടയായ വ്യായാമം മനുഷ്യ ശരീരത്തിന് വളരെ നല്ലതാണ്. ഇന്നത്തെ കാലത്ത് അമിത വണ്ണവും അനാരോഗ്യവുമാണ് മിക്കയാളുകളുടെയും പ്രശ്നം.അതിനു വേണ്ടി ഇവർ കഠിനമായ വ്യായാമ മുറകളാണ് ചെയ്തു വരുന്നത്. എന്നാൽ ഇത്തരത്തിൽ ശരീര സൗന്ദര്യത്തിന് വേണ്ടി കഠിന വ്യായാമം ചെയ്യുന്നവർ സൂക്ഷിക്കുക. അമിത വ്യായാമം ചെയ്യുന്നത് മൂലം ശരീരത്തിന് പല ആരോഗ്യ പ്രശ്നങ്ങളും ഉണ്ടാക്കിയേക്കാം.അത്തരത്തിലുള്ള ചില ആരോഗ്യ പ്രശ്നങ്ങൾ ചുവടെ കൊടുക്കുന്നു.
–

–
1. കഠിനമായ എക്സര്‍സൈസുകള്‍ ശീലമാക്കുന്നത് ഹൃദയസ്തംഭനവും സ്ട്രോക്കും വരാൻ കാരണമാകുന്നതായി പഠനങ്ങൾ പറയുന്നു.
2.അമിത വ്യായാമം നിങ്ങളുടെ ഉറക്കത്തെ ബാധിക്കുന്നതാണ്.മാത്രമല്ല ഗാഢനിദ്ര കിട്ടുന്നതിന് പകരം അസ്വസ്ഥതയും ക്ഷീണവുമായിരിക്കും ഉണ്ടാവുക.
3.ആദ്യമായി വ്യായാമത്തിലേർപ്പെടുമ്പോൾ പേശികളിൽ വേദനയുണ്ടാകുന്നത് സാധാരണമാണ്.വേദന ദീര്‍ഘകാലത്തേക്ക് ഒരേ തീവ്രതയോടെ നീണ്ടുനില്‍ക്കുകയാണെങ്കില്‍ നിങ്ങൾ ചെയ്തു കൊണ്ടിരിക്കുന്ന വ്യായാമം ഒഴിവാക്കേണ്ടതാണ്.
–

–
4.അമിത വ്യായാമം രോഗപ്രതിരോധശേഷി കുറയുന്നതിനും ,ശരീരത്തിന് അണുബാധകൾ , വ്രണങ്ങൾ എന്നിവ ഇടയ്ക്കിടെ ഉണ്ടാകുന്നതിന് കാരണമാകുന്നു.
5.സ്ത്രീകളിലും പുരുഷന്‍മാരിലും ഒരുപോലെ ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍ ഉണ്ടാക്കുന്നതാണ് അമിതവ്യായാമം.
6.അധികവ്യായാമം ചിലപ്പോള്‍ തടി കൂടുതല്‍ കുറയ്ക്കുമായിരിക്കും. എന്നാല്‍ ആരോഗ്യകരമായ രീതിയിലാകില്ല. ശരീരം ദുര്‍ബലമാകും. മസിലുകള്‍ക്ക് ബലം നഷ്ടപ്പെടും. ശരീരത്തിലും മസിലുകളിലും വേദന അനുഭവപ്പെടും.
–

–
7.അമിത വ്യായാമം ചെയ്യുമ്പോൾ അത് എല്ലുകളുടെ ബലം കുറയ്ക്കാൻ സാദ്ധ്യതയുണ്ട്.കൂടാതെ ശരീരകോശങ്ങള്‍ക്കും അധിക വ്യായാമം നല്ലതല്ല.
Leave a Reply