Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ശുചിത്വവും ആരോഗ്യവും നല്‍കുന്നതില്‍ പല്ല് വൃത്തിയാക്കുന്നതിന്റെ പങ്ക് വളരെ വലുതാണ്. എന്നാൽ ദിവസേനയുള്ള ശീലം എന്നതിനപ്പുറം പല്ലുതേയ്‌ക്കലിന് പ്രാധാന്യം കൊടുക്കുന്നവര്‍ കുറവാണ്.അതുകൊണ്ടുതന്നെ പല്ലിന്റെ വൃത്തിയ്‌ക്കായി ഉപയോഗിക്കുന്ന ബ്രഷിന്റെ കാര്യത്തിൽ ആരും തന്നെ അത്ര ശ്രദ്ധകൊടുക്കാറില്ല.എന്നാൽ നമ്മൾ ഉപയോഗിക്കുന്ന ടൂത്ത് ബ്രഷുകള്‍ രോഗാണുക്കള്‍ നിറഞ്ഞതാണന്നാണ് ഗവേഷകരുടെ പുതിയ കണ്ടെത്തൽ .കേള്‍ക്കുമ്പോള്‍ ഞെട്ടലുണ്ടാകുമെങ്കിലും സംഗതി സത്യമാണെന്നാണ്.ഇംഗണ്ടിലെ മാഞ്ചസ്റ്റര്‍ യൂണിവേഴ്സിറ്റിയിലെ ഗവേഷകരാണ് ഈ പുതിയ കണ്ടെത്തലിന് പിന്നിൽ.മൂടിവയ്ക്കാത്ത ടൂത്ത് ബ്രഷില്‍ ഈ കോളി ബാക്ടീരിയ ഉള്‍പ്പടെ 10 കോടിയിലധികം മി ബാക്ടീരിയകളുണ്ടെന്നാ ണ് ഇവരുടെ കണ്ടെത്തല്‍. മാത്രമല്ല സ്കിന്‍ അലര്‍ജി, ഡയറിയ തുടങ്ങിയ രോഗങ്ങളും ഇതുമൂലം ഉണ്ടാകുന്നുണ്ട്.ഓരോ പ്രാവശ്യം ബ്രഷ് ചെയ്യുമ്പോഴും ബാക്ടീരിയകളും നമ്മുടെ വായ്ക്കുള്ളിലേക്ക് പ്രവേശിക്കുന്നുണ്ട്. നമ്മുടെ ശരീരത്തിലെ പ്രതി രോധ ശക്തി കുറയുമ്പോഴാണ് ഈ ബാക്ടീരിയകള്‍ നെഗറ്റീവായി പ്രവര്‍ത്തിച്ചു തുടങ്ങുന്നത്. നമ്മുടെ ശരീരത്തിന് ബാക്ടീരിയകളെ പ്രതിരോധിക്കാനുള്ള ശേഷിയുള്ളതിനാല്‍ ആദ്യം ഇവ ബാധിക്കുന്നി ല്ലെന്നു മാത്രം. വായിലുള്ള ബാക്ടീരികളും ബ്രഷില്‍ കടന്നു കൂടാനു ള്ള സാധ്യതയുണ്ട്.
പൊതുവെ ബാത്‌റൂമുകള്‍ ചെറുതായിരിക്കും. പല വീടുകളിലും ടോയിലറ്റ്‌കള്‍ ബ്രഷ് വയ്‌ക്കുന്ന ബാത്‌റൂം സിങ്കിനോട് വളരെ അടുത്തായിട്ടായിരിക്കും. എല്ലാ ടോയിലറ്റ് ഫ്‌ളഷുകളും അന്തരീക്ഷത്തിലേക്ക് നിരവധി ബാക്‌ടീരിയകളെ വ്യാപിപ്പിക്കാറുണ്ട്. ടൂത്ത് ബ്രഷ് തുറന്നിരിക്കുന്നിടത്ത് ടോയിലറ്റ് സ്‌പ്രെ ഉപയോഗിക്കരുത്. കഴിവതും ടോയിലറ്റുകളില്‍ നിന്നും ദൂരെ മാറ്റി ടൂത്ത് ബ്രഷുകള്‍ സൂക്ഷിക്കുക.
ഓരോ പ്രാവശ്യം ഉപയോഗിക്കുമ്പോഴും ടാപ്പിലെ വെള്ളത്തില്‍ ബ്രഷ് നന്നായി കഴുകുക ഈര്‍പ്പമുള്ളിടത്ത് ബാക്‌ടീരിയ ഉണ്ടാകുമെന്നതിനാല്‍ ബ്രഷ് നനവില്ലാത്തിടത്ത് സൂക്ഷിക്കുക. ഉപയോഗിച്ചതിന് ശേഷം ബ്രഷിന് ഉണങ്ങാനുള്ള അവസരം ഉണ്ടെന്ന് ഉറപ്പ് വരുത്തുക.
താഴെ സൂക്ഷിക്കുന്നതിനെക്കാളും എപ്പോഴും നല്ലത് ടൂത്ത്ബ്രഷ് ഹോള്‍ഡറില്‍ സൂക്ഷിക്കുന്നതാണ് . മറ്റുള്ളവരുടെ ബ്രഷ് ഉപയോഗിക്കാത്തതു പോലെ തന്നെ പ്രധാനമാണ് മറ്റുള്ളവര്‍ ബ്രഷ് സൂക്ഷിക്കുന്ന സ്ഥലം ഉപയോഗിക്കാതിരിക്കുന്നതും.
പരമാവധി മൂന്ന് അല്ലെങ്കില്‍ നാലു മാസം വരെ മാത്രമേ ഒരു ടൂത്ത് ബ്രഷ് ഉപയോഗിക്കാവൂ എന്ന മുന്നറിയിപ്പും അമേ രിക്കന്‍ ഡന്റല്‍ അസോസിയേഷന്‍ നല്‍കുന്നുണ്ട്.
Leave a Reply