Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

September 22, 2026 5:16 am

Menu

Published on June 10, 2013 at 5:40 am

ഇന്ത്യ നേരിടുന്നത് ഓസീസിനെ

india-face-australia-in-final-warm-up-game

കാര്‍ഡിഫ്: വാതുവെപ്പ് വിവാദങ്ങള്‍ക്കിടയിൽ ശ്രീലങ്കക്കെതിരെ പരിശീലന മത്സരത്തില്‍ തകര്‍പ്പന്‍ ജയം കുറിച്ച ഇന്ത്യന്‍ ക്രിക്കറ്റ് ടീം ചൊവ്വാഴ്ച കരുത്തരായ ആസ്ട്രേലിയക്കെതിരെ കളത്തിലിറങ്ങുന്നു. ജൂണ്‍ ആറിന് തുടങ്ങുന്ന ചാമ്പ്യന്‍സ് ട്രോഫി ടൂര്‍ണമെന്‍റിനായി ഇംഗ്ളണ്ടിലെത്തിയ ഇന്ത്യന്‍ ടീമിന്‍െറ അവസാന പരിശീലന മത്സരമാണിത്. ഈ മത്സരത്തിലെ പ്രകടനം കൂടി മുന്‍നിര്‍ത്തിയാവും ടൂര്‍ണമെന്‍റില്‍ കളത്തിലിറങ്ങുന്ന പ്ളേയിങ് ഇലവനെ തീരുമാനിക്കുക. ജൂണ്‍ ആറിന് ദക്ഷിണാഫ്രിക്കക്കെതിരെയാണ് ടൂര്‍ണമെന്‍റില്‍ ഇന്ത്യയുടെ ആദ്യ മത്സരം.ശ്രീലങ്കക്കെതിരെ സെഞ്ച്വറി നേടിയ വിരാട് കോഹ്ലിയും ദിനേശ് കാര്‍ത്തിക്കും ഉള്‍പ്പെടെ ഇന്ത്യന്‍ ബാറ്റിങ്ങിൽ  നല്ല പ്രകടനം കാഴ്ചവെച്ചെങ്കിലും ബൗളര്‍മാര്‍ അമ്പേ പരാജയമായിരുന്നു. ബൗളിങ് ഡിപാര്‍ട്ട്മെന്‍റില്‍ താരതമ്യേന മികച്ച പ്രകടനമാണ് മഹേന്ദ്ര സിങ് ധോണിയും കൂട്ടരും ഉന്നമിടുന്നത്.
രണ്ടു മാസം മുമ്പ് ഇന്ത്യന്‍ പര്യടനത്തില്‍ ടെസ്റ്റ് പരമ്പര 4-0ത്തിന് തോറ്റമ്പിയ മൈക്കല്‍ ക്ളാര്‍ക്കും സംഘവും അതുകൂടി മനസ്സില്‍വെച്ചാവും ടീം ഇന്ത്യക്കെതിരെ കളത്തിലിറങ്ങുക.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News