Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

May 3, 2024 12:25 pm

Menu

Published on June 10, 2013 at 6:54 am

ശിശുമരണം-അട്ടപ്പാടിയിൽ നടപടിക്രമങ്ങൾ തുടരുന്നു എന്ന് മുഖ്യമന്ത്രി

infant-deaths-in-keralas-attapadi-preventive-steps-is-going-on-by-cm

അട്ടപ്പാടിയില്‍ ശിശുമരണം ഉണ്ടാവാതിരിക്കാൻ നടപടികള്‍ സര്‍ക്കാര്‍ സ്വീകരിച്ച് വരികയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു . സംഭവിക്കാന്‍ പാടില്ലാത്തതാണ് അട്ടപ്പാടിയില്‍ സംഭവിച്ചതെന്നും  ഇക്കാര്യം ശ്രദ്ധയില്‍പ്പെട്ടയുടന്‍ സര്‍ക്കാര്‍ അടിയന്തര നടപടി എടുത്തതായും  അദ്ദേഹം പറഞ്ഞു. ശിശുമരണങ്ങള്‍ ആവര്‍ത്തിക്കുന്നത് സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് നല്‍കിയ അടിയന്തരപ്രമേയത്തിന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. മുന്‍മന്ത്രി എ.കെ ബാലനാണ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയത്. ആദിവാസികളുടെ പ്രശ്‌നത്തില്‍ എല്ലാവരും പ്രതിക്കൂട്ടിലാണ്. യോജിച്ചുള്ള പ്രവര്‍ത്തനത്തിലൂടെ മാത്രമേ പ്രശ്‌നത്തിനു പരിഹാരം കാണാന്‍ കഴിയൂ എന്നും മുഖ്യമന്ത്രി വ്യക്തമാക്കി. അട്ടപ്പാടിയില്‍ സര്‍ക്കാര്‍ നടപടികള്‍ അപര്യാപ്തമാണ്.വകുപ്പുകള്‍ തമ്മില്‍ ഏകോപനമില്ലാത്ത കേരളം പോലൊരു സംസ്ഥാനത്ത് ശിശുമരണങ്ങള്‍ സംഭവിച്ചത് നാണക്കേടാണെന്നും അട്ടപ്പാടിയിലെ ആദിവാസികളുടെ കാര്യത്തില്‍ സര്‍ക്കാരിന് വീഴ്ച പറ്റിയെന്നും മുന്‍മന്ത്രി എ.കെ ബാലന്‍ കുറ്റപ്പെടുത്തി.

Loading...

Leave a Reply

Your email address will not be published.

More News