Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 30, 2024 7:26 am

Menu

Published on November 10, 2014 at 8:12 pm

സ്തനാർബുദത്തെ കുറിച്ച് അറിയേണ്ടതെല്ലാം …

breast-cancer-causes-symptoms-and-prevention

സ്ത്രീകളിലും പുരുഷന്മാരിലും സ്തനകോശങ്ങളുടെ അമിത വളർച്ചമൂലമുണ്ടാകുന്ന രോഗമാണ് സ്തനാർബുദം. ലോകത്താകമാനമുള്ള അർബുദ രോഗങ്ങളിൽ ശ്വാസകോശാർബുദങ്ങൾക്കു ശേഷം ഏറ്റവും കൂടുതലുണ്ടാകുന്ന രണ്ടാമത്തെ അർബുദമാണ് സ്തനാർബുദം. ഇന്ത്യയില്‍ കഴിഞ്ഞ വര്‍ഷം മാത്രം സ്തനാര്‍ബുദം ബാധിച്ച സ്ത്രീകളുടെ എണ്ണം ഒരു ലക്ഷത്തി നാല്പത്തി അയ്യായിരത്തിന് മുകളിലാണ്.ഇതിൽ എഴുപതിനായിരത്തിലധികം പേർ മരണപ്പെടുകയും ചെയ്തിട്ടുണ്ട്. മുപ്പത്തിയഞ്ചിനും അമ്പത്തിയഞ്ചിനും ഇടയില്‍ പ്രായമുള്ള സ്ത്രീകളിലാണ് സ്തനാർബുദം കൂടുതലായും കാണപ്പെടുന്നത്. ഈ രോഗം ആരംഭഘട്ടത്തില്‍ത്തന്നെ പൊതുവേ കണ്ടെത്താൻ കഴിയാറില്ല.അതിനാൽ ഇത്തരം രോഗങ്ങള്‍ ഭേദപ്പെടുത്താനാവാതെ പോകുന്നു.മിക്കവാറും സ്ത്രീകളും രോഗത്തിന്റെ മൂന്നാമത്തേയോ നാലാമത്തേയോ ഘട്ടത്തിലെത്തുമ്പോഴാണ് ചികിത്സ തേടിയെത്താറുള്ളത്. സ്തനാര്‍ബുദത്തെക്കുറിച്ചുള്ള സംശയങ്ങള്‍ പങ്കുവെയ്ക്കാനോ ആശങ്കകള്‍ ദൂരീകരിക്കാനോ ഈ വിഷയത്തെക്കുറിച്ച് തുറന്ന് സംസാരിക്കാനോ മിക്കവാറും സ്ത്രീകളും വിമുഖത കാണിക്കുന്നതിനാൽ നല്ലൊരു ശതമാനം സ്ത്രീകളും ഇപ്പോഴും ഈ രോഗത്തെ കുറിച്ച് അജ്ഞരാണ്.

breast cancer causes symptoms and prevention

സ്തനാർബുദത്തിൻറെ ലക്ഷണങ്ങൾ

1.സ്തനാകൃതിയിൽ വരുന്ന മാറ്റങ്ങൾ
2.ചര്‍മത്തിലെ വ്യതിയാനങ്ങള്‍
3.മുലക്കണ്ണില്‍ നിന്നുള്ള സ്രവങ്ങള്‍
4.സ്തനത്തിലുണ്ടാകുന്ന മുഴകൾ
5.കക്ഷത്തിലുണ്ടാകുന്ന കഴല വീക്കം
6. മുലക്കണ്ണിലുണ്ടാകുന്ന നിറം മാറ്റം
7.മുലഞെട്ട് ഉള്ളിലേക്ക് വലിഞ്ഞു നിൽക്കുക
എന്നിവയാണ് സ്തനാർബുദത്തിൻറെ പ്രധാന ലക്ഷണങ്ങൾ

breast cancer causes symptoms and prevention1

രോഗം വരാൻ സാധ്യതയുള്ളവർ

ഇന്നത്തെ കാലത്ത് ആർക്കും എപ്പോൾ വേണമെങ്കിലും അർബുദം വരാവുന്നതാണ്.എങ്കിലും ചില സാഹചര്യങ്ങൾ രോഗം വരാനുള്ള സാധ്യത വർദ്ധിപ്പിക്കുന്നു.
1.12 വയസ്സിന് മുമ്പ് ആര്‍ത്തവം ആരംഭിച്ചിട്ടുള്ളവർ
2.50- വയസ്സിനു മുകളിൽ പ്രായമുള്ള സ്ത്രീകൾ
3.ആദ്യത്തെ ഗര്‍ഭധാരണം 30 വയസ്സിന് ശേഷം നടന്നിട്ടുള്ളവർ
4.ഒരിക്കലും ഗര്‍ഭം ധരിക്കാത്തവര്‍
5.പാരമ്പര്യമായി കുടുംബത്തിൽ ആർക്കെങ്കിലും സ്തനാർബുദമുണ്ടായിട്ടുള്ളവരാണെങ്കിൽ
6. വ്യായാമം ചെയ്യാത്തവര്‍
7.നീണ്ടകാലം ഹോര്‍മോണ്‍ ചികിത്സ എടുത്തിട്ടുള്ളവര്‍
8.ഒരിക്കലും പാലൂട്ടാത്തവർ
9.ഒരിക്കലും ഗർഭിണിയാകാത്ത സ്ത്രീകൾ
10.ദുര്‍മേദസ്സുള്ളവര്‍
11.ആർത്തവം നിലച്ച ശേഷം അമിത ഭാരമുണ്ടായവർ
12.ജനിതക വ്യതിയാനം ഉണ്ടായിട്ടുള്ള ബ്രസ്റ്റ് കാൻസർ ജീനുകളുള്ളവർ
13.പാലൂട്ടൽ ദൈർഘ്യം കുറച്ചവർ
14.കാന്‍സര്‍ അല്ലാത്ത സ്തനരോഗങ്ങള്‍ ഉണ്ടായിട്ടുള്ളവര്‍

breast cancer causes symptoms and prevention3

ഈ ലക്ഷണങ്ങളുള്ളവർ കുടുംബ ഡോക്ടറെയോ മറ്റേതെങ്കിലും വിദഗ്ധ ഡോക്ടറെയോ കണ്ട് ഉടൻ തന്നെ പരിശോധന നടത്തുക.

ചികിത്സ

തുടക്കത്തിൽ തന്നെ രോഗ നിർണ്ണയം നടത്തുകയാണെങ്കിൽ സ്തനം മുഴുവനായും മുറിച്ച് നീക്കേണ്ടി വരില്ല. വളരെ ലളിതമായ ചികിത്സാ രീതികൾ കൊണ്ട് തന്നെ രോഗം മാറ്റാവുന്നതാണ്.നേരത്തേ കണ്ടു പിടിക്കാന്‍ കഴിഞ്ഞാല്‍ സ്തനത്തിലുണ്ടാകുന്ന തടിപ്പും കക്ഷത്തിലെ ഗ്രന്ഥികളും മാത്രം നീക്കം ചെയ്താല്‍ മതിയാവും. എങ്കിലും കല്ലിപ്പിന്റെ വലിപ്പം, സ്ഥാനം, സ്തനത്തിന്റെ വലിപ്പം, സ്തനാര്‍ബുദത്തിന്റെ സ്വഭാവം, പ്രായം, രോഗിയുടെ ഇച്ഛ തുടങ്ങിയ പല ഘടകങ്ങളെ ആശ്രയിച്ചാണ് ഡോക്ടര്‍മാര്‍ ചികിത്സ തീരുമാനിക്കുക.ശസ്ത്രക്രിയയ്ക്ക് ശേഷം കീമോ തെറാപ്പി, റേഡിയേഷന്‍, ഹോര്‍മോണ്‍ ചികിത്സ, ടാര്‍ഗെറ്റെഡ് എന്നീ ചികിത്സകളും വേണ്ടി വരും.കൃത്യമായ, നേരത്തേയുള്ള കണ്ടുപിടിക്കലും ശരിയായ ചികിത്സയുമുണ്ടെങ്കില്‍ പൂര്‍ണമായും ഭേദമാക്കാന്‍ സാധിക്കുന്ന അസുഖമാണ് സ്തനാര്‍ബുദം. ചികിത്സ പകുതി വെച്ച് മുടക്കിയാല്‍ രോഗം വീണ്ടും വരാനുള്ള സാധ്യത ഏറെയാണ്‌.

breast cancer causes symptoms and prevention2

Loading...

Leave a Reply

Your email address will not be published.

More News