Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ഫഹദ് ഫാസിലിനെതിരെ നിര്‍മ്മാതാവ് അരോമാ മണി. അരോമാ മുവീസില്‍ നിന്ന് നാല് ലക്ഷം രൂപാ അഡ്വാന്‍സ് വാങ്ങി ചിത്രം ചെയ്യാന്‍ തയ്യാറായില്ലെന്നാണ് പരാതി. സുനിതാ പ്രൊഡക്ഷന്‍സിന്റെ ചിത്രത്തില്‍ അഭിനയിക്കാമെന്ന് പറഞ്ഞ് ഫഹദ് പറ്റിച്ചെന്നാണ് മണി പരാതി ഉന്നയിച്ചിരിക്കുന്നത്. നാല് ലക്ഷം രൂപ അഡ്വാന്‍സ് വാങ്ങി കരാര്‍ ഒപ്പിട്ട ശേഷം മൂന്ന് തവണ ഡേറ്റ് തെറ്റിച്ചെന്ന് മാത്രമല്ല, തന്റെ സിനിമയില്‍ അഭിനയിക്കാന്‍ ഫഹദ് വിസമ്മതിച്ചെന്നും മണി ആരോപിക്കുന്നു.ഫസല്‍ സംവിധാനം ചെയ്യുന്ന അയ്.2012 ജൂണ്‍ ഒന്നിന് എറണാകുളത്ത് വച്ചാണ് ഫഹദിന് അഡ്വാന്‍സ് നല്‍കിയത്.ഫഹദിന്റെ സൗകര്യാര്‍ത്ഥം മൂന്ന് തവണ ഡേറ്റ് മാറ്റുകയും ചെയ്തു. ചിത്രാഞ്ജലി ചിത്രീകരണത്തിന് സെറ്റിട്ടതുള്പ്പെടെ പോസ്റ്റ് പ്രൊഡക്ഷന്‍ ഇനത്തില്‍ 25 ലക്ഷം രൂപാ നഷ്ടം വന്നു. പ്രൊഡ്യൂസേഴ്സ് അസോസിയേഷന് താരസംഘടനയായ അമ്മയെ സമീപിച്ചു.തിരക്കഥ ഇഷ്ടമായില്ലെന്നും ചിത്രത്തില്‍ പിന്മാറുന്നതായും ഫഹദ് അമ്മയ്ക്ക് വിശദീകരണം നല്കി. എന്നാല്‍ പ്രൊഡ്യൂസേഴ്സ് അസോസിയേഷന് താരസംഘടനയുടെ വിശദീകരണം തന്നെ അറിയിക്കാനോ തുടര്‍നടപടികള്‍ക്കോ തയ്യാറായില്ലെന്ന് മണി ആരോപിക്കുന്നു.
Leave a Reply