Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
അഴകിനും ആരോഗ്യത്തിനും ഉപകരിക്കുന്ന ഉത്തമ ഫലവര്‍ഗമാണ് തക്കാളി. പല വിഭവങ്ങളിലും ഒരു പ്രധാന ചേരുവയായി ചേര്‍ക്കുന്ന ഒന്നാണ് തക്കാളി. ക്യാന്‍സര്‍ അടക്കമുള്ള പല രോഗങ്ങളും തടയാന്‍ തക്കാളിയ്ക്കാവുകയും ചെയ്യും. നല്ലൊരു ഭക്ഷ്യവിഭവമെന്നതിലുമുപരിയായി സൗന്ദര്യവര്‍ദ്ധനവിനു സഹായിക്കുന്നൊരു വസ്തുവാണ് തക്കാളി. മാത്രമല്ല മസില്‍മാനായി ഷൈന്‍ ചെയ്യാന്‍ കൊതിക്കുന്നവർക്ക് പച്ചത്തക്കാളി ബെസ്റ്റാണ്. മാംസപേശികളെ പോഷിപ്പിക്കുകയും പേശീബലം മെച്ചപ്പെടുത്തുകയും ചെയ്യുന്നതിനുള്ള മുഖ്യ ഘടകം പച്ചത്തക്കാളിയിൽ അടങ്ങിയിട്ടുണ്ട്. ടൊമാറ്റിഡിന്‍ എന്നതാണിതിന്റെ പേര്. തക്കാളിയുടെ ചില ഗുണമേന്മകളെ കുറിച്ചാണ് ചുവടെ പറയുന്നത്.
–
–
1. ദിവസവും പച്ചത്തക്കാളി കഴിക്കുന്നത് മാംസപേശികളെ പോഷിപ്പിക്കുകയും പേശീബലം മെച്ചപ്പെടുത്തുകയും ചെയ്യും.
2. പച്ച തക്കാളിയില്‍ അടങ്ങിയിരിക്കുന്ന പ്രകൃതി ദത്തമായ ഘടകം വാര്‍ദ്ധക്യം മൂലം മാംസ പേശികള്‍ ഇടിഞ്ഞു തൂങ്ങുന്നത് തടയാനും,മാംസ പേശിയുടെ വളര്‍ച്ചയ്ക്കും ദൃഡതയ്ക്കും ഉത്തമമാണ്.
–

–
3.തക്കാളിയില്‍ അടങ്ങിയിരിക്കുന്ന ടോമാട്ടടിന്‍ ക്യാന്‍സര്‍, ഹൃദ്രോഗം ,അസ്ഥിഭംഗം എന്നിങ്ങനെ നിരവധി രോഗങ്ങളെ തടയാൻ സഹായിക്കും.
4.ടോമാട്ടടിന്‍ പേശികളുടെ വളര്‍ച്ച കൂട്ടുമ്പോള്‍ തന്നെ ശരീരത്തിലെ കൊഴുപ്പിന്‍റെ അളവ് ഗണ്യമായി കുറക്കുന്നു.അതിനാൽ പൊണ്ണത്തടിയുടെ ചികിത്സയ്ക്കും തക്കാളി ഉത്തമമാണ്.
–

–
5.ഗര്‍ഭിണികള്‍ പതിവായി തക്കാളിനീര് കഴിച്ചാല്‍ അവര്‍ക്കുണ്ടാകുന്ന തളര്‍ച്ച, തലചുറ്റല്‍, വേദന, പല്ലുനോവ്, വയറുവീര്‍ക്കല്‍, മലബന്ധം മുതലായവ ഉണ്ടാവാതിരിക്കുകയും കുട്ടി ആരോഗ്യമുള്ളതായിത്തീരുകയും ചെയ്യും.
6.ദിവസവും ഓരോ കപ്പ് വീതം തക്കാളിസൂപ്പ് കഴിച്ചാല്‍ ഹൃദ്രോഗബാധ ഉണ്ടാകില്ല.
–

–
7.തക്കാളി തിന്നതിനു മീതെ പാല് കഴിച്ച് ശീലിച്ചാല്‍ രാത്രിയില്‍ നല്ല ഉറക്കം കിട്ടുകയും ശോധനയും ഉണ്ടാകും.
8.ഒരു വയസ്സ് പ്രായമുള്ള കുട്ടിക്ക് പഴുത്ത തക്കാളി നീര് ഒരു ടീസ്പൂണ്‍ വീതം ദിവസവും 3 നേരം കൊടുത്താൽ ശരീരത്തിന് വളര്‍ച്ചയുണ്ടാകുന്നതാണ്.
–

Leave a Reply