Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
നിരവധി പോഷകങ്ങളും, ഔഷധഗുണങ്ങളുമടങ്ങിയ ഉത്തമ പ്രകൃതിയുടെ വിഭവമാണ് തേൻ. അതിപുരാതനകാലം മുതൽ മനുഷ്യൻ തേനിന്റെ അത്ഭുതകരമായ ഔഷധ ഗുണങ്ങൾ
മനസിലാക്കിയിരുന്നു. പാരമ്പര്യ വൈദ്യത്തില്‍ ഉപയോഗിക്കുന്ന പല മരുന്നുകളിലും ഒറ്റമൂലികളിലും തേന്‍ അവിഭാജ്യ ഘടകമാണ്. തേന്‍ ഉപയോഗിക്കുന്നത് വഴി നേടാവുന്ന ആരോഗ്യപരമായ ഗുണങ്ങളാണ് ഇവിടെ പറയുന്നത്.
രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിച്ച് പകര്‍ച്ചവ്യാധികളില്‍ നിന്ന് സംരക്ഷണം നല്കാന് തേനിന് കഴിവുണ്ട്.
സൗന്ദര്യവര്‍ധകവസ്തുക്കളില്‍ തേനിനു സുപ്രധാനമായ പങ്കുണ്ട്. നിത്യവും രണ്ടുനേരം ഒരു ടേബിള്‍സ്പൂണ്‍ തേനും ഒരു ടേബിള്‍സ്പൂണ്‍ തുളസിനീരും ചേര്‍ത്ത് കഴിക്കുന്നത് കൊണ്ട് കവിളുകളുടെ അരുണാഭ വര്‍ധിക്കുന്നു. തേനും മഞ്ഞളും പനംചക്കരയും ചേര്‍ത്തു കഴിക്കുന്നത് ശബ്ദശുദ്ധിക്ക് സഹായകമാണ്. ചെറുതേന്‍ പതിവായി ചുണ്ടുകളില്‍ പുരട്ടുന്നത് ചുണ്ടുകളുടെ മാര്‍ദ്ദവം വര്‍ധിപ്പിക്കും. ചുളിവുകള്‍ അകറ്റാന്‍ കുറച്ചു തേന്‍ ആഴ്ചയില്‍ രണ്ടോ മൂന്നോ തവണ മുഖത്തും കഴുത്തിലും പുരട്ടുക. അര മണിക്കൂറിനുശേഷം ഒരു കഷ്ണം പഞ്ഞി ചെറുചൂടുവെള്ളത്തില്‍ മുക്കി മുഖവും കഴുത്തും തുടക്കുക. മുഖത്തിനു തേജസും കാന്തിയും സ്നിഗ്ധതയും വര്‍ധിക്കും. സ്ഥൂലഗാത്രികള്‍ തേനില്‍ വെള്ളം ചേര്‍ത്തു കഴിക്കുന്നത് നല്ലതാണ്.
അമിതവണ്ണം കുറയാന്‍ തിളപ്പിച്ചാറിയ വെള്ളത്തില്‍ ചെറുനാരങ്ങാനീരും തേനും ചേര്‍ത്തുകുടിക്കുക.

കണ്ണുകളുടെ ആരോഗ്യത്തിനും കാഴ്ചയ്ക്കും വളരെ നല്ലതാണ് തേൻ
ഗര്ഭാരംഭത്തിലുണ്ടാകുന്ന ഛര്‍ദ്ദി തടയാന്‍ തേന്‍ ഉപകരിക്കും.
വൈറ്റമിന്‍ ബി. സി. കെ. എന്നിവ തേനില്‍ ധാരാളമുള്ളതിനാല്‍ ഇതു പ്രതിരോധശക്തി വര്‍ധിപ്പിക്കും. ശരീരത്തിലുണ്ടാകുന്ന വ്രണങ്ങള്‍ വളരെവേഗം ഉണക്കാനുള്ള അപാരമായ കഴിവി തേനിനുണ്ട്. നീരു വലിച്ചെടുക്കാനുള്ള അപാരമായ കഴിവായിരിക്കാം ഇതിനു കാരണം.
ത്വക്ക് രോഗങ്ങള്‍, മുറിവുകള്‍, പാട്, വ്രണങ്ങള്‍, ചര്‍മത്തിലെ ചുളിവുകള്‍ എിവ മാറാന്‍ തേന്‍ ഉത്തമമാണ്. തേനും നെയ്യും ചേര്‍ത്തു പുരട്ടിയാല്‍ മുറിവുകള്‍ കരിയും.
കഫക്കെട്ടിനു പനിക്കൂര്‍ക്കയില തേന്‍ ചേര്‍ത്തു കഴിച്ചാല്‍ മതി.
മോണവീക്കം മാറാന്‍ തേന്‍ കവിള്‍കൊണ്ടാല്‍ മതി.
വായ്പുണ്ണ്, അസിഡിറ്റി, വായ്നാറ്റം എന്നിവയ്ക്ക് തണുപ്പിച്ച കഞ്ഞിവെള്ളത്തില്‍ തേന്‍ ചേര്‍ത്തു കഴിക്കാം.
കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കാനും, നല്ല കൊളസ്ട്രോളായ എച്ച്.ഡി.എല്‍ വര്‍ദ്ധിപ്പിക്കാനും തേന്‍ സഹായകരമാണ്.
അമിതവണ്ണം തടയാന്‍ ഉപയോഗിക്കാവുന്ന ഒരു പ്രധാന ഔഷധമാണ് തേന്‍. ശാരീരികപ്രവര്‍ത്തനങ്ങളെ ത്വരിതപ്പെടുത്താനും അതുവഴി അധികമുള്ള കൊഴുപ്പിനെ ഇല്ലാതാക്കി തടികുറയ്ക്കാനും തേന്‍ സഹായിക്കും.തിളപ്പിച്ചാറിയ വെള്ളത്തില്‍ ചെറുനാരങ്ങാനീരും തേനും ചേര്‍ത്തുകുടിക്കുക.
പ്രമേഹരോഗികള്‍ക്ക് കഴിക്കാവുന്ന ഒരേയൊരു മധുരമാണ് തേന്‍. അര ഒണ്‍സ് നെല്ലിക്കാനീരില്‍, അര ഔണ്‍സ് തേന്‍ ഒഴിച്ച് ഒരുനുള്ള് മഞ്ഞള്‍ പൊടിയും ചേര്‍ത്ത് അതിരാവിലെ സേവിച്ചാല്‍ പ്രമേഹരോഗികള്‍ക്ക് ടോണിക്കിന്റെ ഫലം ചെയ്യും. തേനില്‍ പശുവിന്‍പാലും മഞ്ഞള്‍ പൊടിയും ചേര്‍ത്തു കുറുക്കി കഴിക്കുന്നതും പ്രമേഹരോഗികള്‍ക്ക് ഉത്തമമാണ്. കൂടാതെ അമൃത് (വള്ളിയായി പടരുന്ന ആയുര്‍ വേദ ഔഷധം- കാഞ്ഞിരക്കുരുപോലെ കയ്ക്കുന്നത്) ചതച്ചു നീരെടുത്ത്, നല്ലതുപോലെ തേനും ചേര്‍ത്ത് കഴിക്കുന്നതും പ്രമേഹത്തിന് ഉത്തമമാണ്.
വിവിധതരം ഔഷധഗുണമുള്ള പൂക്കളുടെ തേന്‍ തേനീച്ചകള്‍ സംഭരിക്കുന്നത് കൊണ്ടാണ് തേനിനും വിവിധതരം ഔഷധഗുണം കണ്ടുവരുന്നത്. തേന്‍ ഉപയോഗിക്കേണ്ടത് അതു പ്രകൃതിയില്‍ നിന്നും ലഭിക്കുന്ന രീതിയില്‍ തന്നെയാണ്. തേന്‍ ചൂടാക്കിയാല്‍ അതിലെ തരികള്‍ ഉണങ്ങിപ്പോകുകയും ഗുണം കുറയുകയും ചെയ്യും.
Leave a Reply