Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

May 6, 2024 4:56 pm

Menu

Published on June 13, 2013 at 5:20 am

പെര്‍ഫ്യൂമുകള്‍ ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

perfumes-can-be-dangerous

പെര്‍ഫ്യൂമുകള്‍ ഇഷ്ടമില്ലാത്തവരായി വളരെ കുറച്ചുപേരെ കാണൂ. എല്ലാവര്‍ക്കും പെര്‍ഫ്യൂം ഇഷ്ടമാണ്. എന്നാല്‍ അത് തിരഞ്ഞെടുക്കുമ്പോഴും ഉപയോഗിക്കുമ്പോഴും പാലിക്കേണ്ട ചില കാര്യങ്ങളുണ്ട്. ശരീരത്തിനു സുഗന്ധമുണ്ടാവാനും വിയര്‍പ്പുനാറ്റം അകറ്റാനുമാണ് സാധാരണയായി പെര്‍ഫ്യൂമുകള്‍ ഉപയോഗിക്കുന്നത്.

ചെറിയ കുപ്പികളിലെ പെര്‍ഫ്യൂം വാങ്ങുന്നതാണ് നല്ലത്. പെര്‍ഫ്യൂം പഴകുന്തോറും ഗുണവും മണവും കുറയും. പെര്‍ഫ്യൂമുകള്‍ ഉപയോഗിക്കുന്നതിന് മുമ്പ് അടിച്ചു നോക്കി ശരീരത്തിന് അലര്‍ജിയുണ്ടാക്കുന്നില്ലെന്ന് ഉറപ്പു വരുത്തി വേണം വാങ്ങാന്‍. വിയര്‍പ്പിന് ദുര്‍ഗന്ധമുണ്ടാക്കുന്ന ബാക്ടീരിയകളെ നശിപ്പിക്കാനുള്ള രാസവസ്തുക്കള്‍ പെര്‍ഫ്യൂമുകളിലുണ്ട്. അതിനാല്‍ വിയര്‍പ്പ് കൂടുതലായുണ്ടാവുന്ന ഭാഗത്ത് പെര്‍ഫ്യൂം ഉപയോഗിക്കുക. സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും പ്രത്യേകം പ്രത്യേകം പെര്‍ഫ്യൂമുകള്‍ ഉണ്ട്. മറ്റുചിലത് ഇരുകൂട്ടര്‍ക്കും തെരഞ്ഞെടുക്കാം. പെര്‍ഫ്യൂം തെരഞ്ഞെടുക്കുമ്പോള്‍ ഈ കാര്യങ്ങള്‍ ശ്രദ്ധിക്കുക. ശരീരം വൃത്തിയാക്കിയ ശേഷമേ പെര്‍ഫ്യൂം ഉപയേഗിക്കാവൂ.

Loading...

Leave a Reply

Your email address will not be published.

More News