Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ഫഹദ് ഫാസിൽ നായകനാവുന്ന ഏറ്റവും പുതിയ ചിത്രം മറിയം മുക്കിലെ രസകരമായ ഗാനം പുറത്തിറങ്ങി. കാവാലം ശ്രീകുമാറും നജിംമും ആലപിക്കുന്ന ഗാനത്തിന്റെ സംഗീതം വിദ്യാസാഗറാണ്. മത്സ്യത്തൊഴിലാളിയായാണ് ഫഹദ് ചിത്രത്തിലെത്തുന്നത്. മനോജ് കെ ജയനും ജോയ് മാത്യുവും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. പുതുമുഖ നടി സന അല്‍ത്താഫാണ് ചിത്രത്തിൽ നായികയായെത്തുന്നത്. നാടോടിപ്പാട്ട് എന്ന രീതിയിൽ ഒരു ലാറ്റിൻ-അമേരിക്കൻ ഫ്ലേവറിൽ ഒരുക്കിയിക്കുന്ന ഈ ഗാനത്തിൽ പോർച്ചുഗീസുകാർ പണ്ട് ഇവിടെ വന്നു പോയ കഥയാണ് പറയുന്നത്. തിരക്കഥാകൃത്തായ ജെയിംസ് ആല്‍ബര്‍ട്ട് ആദ്യമായി സംവിധായകനായെത്തുന്ന ചിത്രമാണ് മറിയം മുക്ക്.
–
Leave a Reply