Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

May 2, 2024 1:06 am

Menu

Published on January 14, 2015 at 2:34 pm

സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിലൂടെ ശ്രീശാന്ത് തിരിച്ചെത്തുന്നു

former-indian-seam-bowler-sreesanth-has-been-appointed-as-team-mentor

ഹൈദരാബാദ്: ഇന്ത്യന്‍ സിനിമാ താരങ്ങളെ പങ്കെടുപ്പിച്ച് നടത്തപ്പെടുന്ന സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിലൂടെ മുന്‍ ഇന്ത്യന്‍ ഫാസ്റ്റ് ബൗളര്‍ ശ്രീശാന്ത് ക്രിക്കറ്റിലേയ്ക്ക് തിരിച്ചെത്തുന്നു. സിസിഎല്‍ ടീം ഹൈദരാബാദിനുവേണ്ടിയാണ് ശ്രീശാന്ത് ബൗളിങ് കോച്ച് ആകുന്നത്. കളിക്കാരനായിട്ടല്ല മറിച്ച് കോച്ച് ആയിട്ടാണ് ശ്രീശാന്ത് സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിൽ പ്രത്യക്ഷപ്പെടുന്നത്. നടനും ടീമിന്റെ ക്യാപ്റ്റനുമായ വെങ്കിടേഷാണ് ശ്രീശാന്ത് ടീമിന്റെ ബൗളിങ് കോച്ചായ കാര്യം അറിയിച്ചത്. ഹൈദരാബാദ് ടീം ശ്രീശാന്തിനെ ക്ഷണിച്ചതുകൊണ്ടാണ് കോച്ച് ആകാന്‍ തീരുമാനിച്ചതെന്ന് ശ്രീശാന്തിന്റെ സഹോദരന്‍ ദീപു ശാന്ത് മാധ്യമങ്ങളോട് പറഞ്ഞു. സിസിഎല്‍ മത്സരങ്ങളില്‍ കേരളത്തിനു ജയ് വിളിച്ചും ടീമിന്റെ ഉപദേശകനായും ആദ്യ സീസണില്‍ ശ്രീ ഒപ്പമുണ്ടായിരുന്നു. എന്നാല്‍ കോഴ വിവാദത്തോടെ കേരള സ്ട്രെക്കേഴ്സ് ശ്രീയെ കയ്യൊഴിഞ്ഞിരുന്നു. ഞായറാഴ്ച ഹൈദരാബാദിൽ വെച്ചാണ് ടീമിൻറെ ആദ്യ മത്സരം.

Loading...

Leave a Reply

Your email address will not be published.

More News