Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ക്വിറ്റോ: സൗന്ദര്യവർദ്ധക ശസ്ത്രക്രിയയ്ക്കിടെ ബ്യൂട്ടി ക്വീന്‍ മരിച്ചു. കാതറീന്‍ കാന്‍ഡോ എന്ന പത്തൊന്‍പതുകാരിയാണ് മരിച്ചത്. മോഡൽ രംഗത്ത് സജീവമായിരുന്ന കാതറീൻ മെഡിക്കല്‍ വിദ്യാര്‍ഥിനിയായിരുന്നു. കഴിഞ്ഞ ഒക്ടോബറിലാണ് ക്വീന്‍ ഓഫ് ഡുറാന്‍ ആയി കാതറീനെ തിരഞ്ഞെടുത്തത്. അന്ന് സമ്മാനമായി ഒരു കാറും ടാബ്ലറ്റും അതോടൊപ്പം തന്നെ സൗജ്യമായി ലിപോസക്ഷന്‍ (കൊഴുപ്പ് നീക്കം ചെയ്യുന്ന കോസ്‌മെറ്റിക് സര്‍ജറി) ചെയ്യാനുള്ള അവസരവും നല്‍കിയിരുന്നു. എന്നാൽ ലിപോസക്ഷന്‍ ചെയ്യുന്നതിന് കാതറീന്‍ ആദ്യം തയ്യാറായിരുന്നില്ല. പിന്നീട് ക്ലിനിക്കിലെ ഡോക്ടര്‍ ഏറെ നിര്‍ബന്ധിച്ച് ശസ്ത്രക്രിയ നടത്തുകയായിരുന്നു. ശാസ്ത്രക്രിയയ്ക്കിടെ കാതറീന് ഹൃദയാഘാതം ഉണ്ടായതാണ് മരണകാരണമെന്ന് ഡോക്ടർമാർ പറഞ്ഞു. എന്നാൽ സത്യാവസ്ഥ വ്യക്തമല്ല. 2014 ജനുവരി 10നായിരുന്നു ശസ്ത്രക്രിയയ്ക്കായി കാതറീൻ ആശുപത്രിയിലെത്തിയത്. ഇക്കഡോറിലെ സൗന്ദര്യമത്സരങ്ങളിലെ സ്ഥിരം സാന്നിധ്യമായിരുന്നു കാതറീന്‍ കാന്‍ഡോ.
Leave a Reply