Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
തിരുവനന്തപുരം: നടി ലിസി യുവാവുമൊത്ത് മൊത്ത് ഹോട്ടിലില്‍ ഉല്ലാസ വേള ചെലവിടുന്നു എന്ന പേരില്‍ ഫേസ്ബുക്കില്‍ വ്യാജ ചിത്രം പ്രചരിക്കുന്നു. എന്നാൽ ഈ വാര്‍ത്ത നിഷേധിച്ചുകൊണ്ട് പ്രിയദര്‍ശന്‍ രംഗത്തെത്തിയിരിക്കുകയാണ് .തൻറെ ഫേസ്ബുക്ക് പേജിലൂടെയാണ് പ്രിയദര്‍ശന്റെ പ്രതികരണം. സിനിമാ നടി ലിസിയും ബോയിഫ്രണ്ട് സുരേഷും ദുബായില്‍ ന്യൂ ഇയര്‍ അടിച്ചു പൊളിക്കുന്നു എന്ന അടിക്കുറിപ്പോടുകൂടിയാണ് വാര്‍ത്തകള്‍ പരന്നത്. എന്നാല്‍ ഈ ഫോട്ടോയ്ക്ക് നല്‍കിയ അടിക്കുറിപ്പ് വ്യാജമാണെന്നാണ് പ്രിയദര്‍ശന്‍ പറയുന്നത്. സോഷ്യല്‍ മീഡിയയുടെ പരിണിതഫലങ്ങള്‍ എന്ന് പറഞ്ഞുകൊണ്ടാണ് പ്രിയദര്‍ശന്‍ പോസ്റ്റ് ഇട്ടിരിക്കുന്നത്. നേരത്തെ താന്‍ ഈ ഫോട്ടോ കണ്ടിട്ടുണ്ടെന്നും വളരെ മുമ്പ് ഒരു അവാര്‍ഡ്ദാന ചടങ്ങില്‍ വെച്ചാണ് ഈ ഫോട്ടോ എടുത്തതെന്നും പ്രിയദര്‍ശന്‍ വ്യക്തമാക്കുന്നു. ഫേസ്ബുക്ക് വാര്‍ത്തയില്‍ പറയുന്നത് പോലെ പുതുവര്‍ഷത്തിലുള്ള ചിത്രം അല്ല ഇതെന്നും പ്രിയദര്‍ശന്‍ പറഞ്ഞു.ഇരുപത്തിയഞ്ച് വര്‍ഷത്തെ ദാമ്പത്യ ജീവിതത്തിന് ശേഷം പ്രിയദര്‍ശനുമായുള്ള ബന്ധം വേര്‍പിരിയാന്‍ ലിസി തീരുമാനമെടുത്തിരുന്നു.വിവാഹമോചനം ആവശ്യപ്പെട്ട് ഡിസംബര്‍ ഒന്നിന് ലിസി നല്‍കിയ ഹര്‍ജി ചെന്നൈ കുടുംബക്കോടതിയുടെ പരിഗണനയിലാണ്.ഈ സാഹചര്യത്തിലാണ് ലിസിക്കെതിരെ വന്ന ഒരു അപവാദപ്രചരണത്തിനെതിരെ പ്രിയദര്‍ശന്‍ രംഗത്ത് വന്നിരിക്കുന്നത്.
Leave a Reply