Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ക്രൈസ്റ്റ്ചര്‍ച്ച്: പാകിസ്താന് ഓള് റൗണ്ടര്‍ ഹാരിസ് സുഹൈല്‍ റൂമില്‍ പ്രേതത്തെ കണ്ട് പേടിച്ചതായി റിപ്പോര്‍ട്ട്. കഴിഞ്ഞ ദിവസം രാത്രി ക്രൈസ്റ്റ്ചര്‍ച്ചിലെ ഹോട്ടല്‍മുറിയിലാണ് സംഭവം നടന്നത്. ഉറക്കത്തിൽ ഹാരിസ് എന്തോ കണ്ട് പേടിച്ച് ഞെട്ടിയുണരുകയായിരുന്നു. ഭയന്നുപോയ ഹാരിസ് ഉടന്‍ തൊട്ടടുത്ത മുറികളില്‍ ഉറങ്ങുകയായിരുന്ന മറ്റ് ടീം അംഗങ്ങളെയും മാനേജരെയും വിളിച്ചുണര്ത്തുന്നതിനുള്ള അലാറം മുഴക്കി. അവരെത്തുമ്പോൾ സുഹൈൽ ഭയന്ന് വിറച്ച അവസ്ഥയിലായിരുന്നു. താന്‍ ഒരു മനുഷ്യരൂപത്തെ കണ്ടതായും, അത് പ്രേതമാണെന്നും സൊഹൈല്‍ പറഞ്ഞെങ്കിലും അതൊക്കെ സൊഹൈലിന്റെ തോന്നലാകാമെന്ന് മാനേജരും കോച്ചും പറഞ്ഞു. ആരും അത് വിശ്വസിച്ചില്ല. തന്റെ കിടക്ക ആരോ പിടിച്ചു കുലുക്കുന്നതായാണ് സുഹൈലിന് അനുഭവപ്പെട്ടത്. ഭയന്നു പോയ സുഹൈൽ ആ രാത്രി കോച്ചിൻറെ മുറിയിലാണ് പിന്നീട് ഉറങ്ങിയത്. ഡോക്ടര്‍ പരിശോധിച്ചെങ്കിലും അദ്ദേഹത്തിന്റെ ആരോഗ്യനിലയില്‍ തകരാറില്ലെന്ന് അറിയിച്ചു. പേടിച്ചതിന്റെ അല്പം പനിയുണ്ട് എന്ന് മാത്രം. രണ്ട് ഏകദിന മത്സരങ്ങളടങ്ങിയ പരമ്പരക്കും ലോകകപ്പ് ക്രിക്കറ്റിനും വേണ്ടിയാണ് പാക് ടീം ന്യൂസിലാന്റിലെത്തിയത്. പാക് ക്രിക്കറ്റ് കളിക്കാര്‍ക്കിടയില്‍ നിന്നും ഇത്തരത്തിലൊരു സംഭവം ആദ്യമായാണ് റിപ്പോർട്ട് ചെയ്യപ്പെടുന്നത്. പാക് ടീമിലെ മദ്ധ്യനിര ബാറ്റ്സ്മാനും ഇടംകൈയന്‍ സ്പിന്നറുമാണ് ഹാരിസ് സൊഹൈല്‍.
–
Leave a Reply