Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

December 7, 2025 10:24 am

Menu

Published on February 24, 2015 at 4:28 pm

ഓറഞ്ച് തൊലിയുടെ ഗുണങ്ങൾ

benefits-and-uses-of-orange-peels

ഓറഞ്ചിൽ നിരവധി ഗുണങ്ങൾ അടങ്ങിയിട്ടുള്ളതായി നമുക്കറിയാം.ധാരാളം വൈറ്റമിന്‍ സിയും സിട്രസും അടങ്ങിയ ഓറഞ്ചിന്റെ ആരോഗ്യ ഗുണങ്ങള്‍ പലതാണ്. എന്നാൽ ഓറഞ്ച് തൊലിയുടെ ഗുണത്തെ കുറിച്ച് അധികമാർക്കും അറിയില്ല. നമ്മൾ ഒട്ടുംതന്നെ വിലമതിക്കാത്ത ഒന്നാണ് ഓറഞ്ച് തൊലി .എന്നാൽ ഇതിന്‍റെ ഗുണങ്ങൾ മികവുറ്റതാണ്. ഓറഞ്ച് കഴിച്ചാൽ അതിൻറെ തൊലി കളയുന്നതാണ് നമ്മുടെയെല്ലാവരുടേയും ശീലം. എന്നാൽ ഇത് ചർമ്മസൗന്ദര്യത്തിനും ശരീരത്തിനും വളരെ നല്ലതാണ്.ചര്‍മസംരക്ഷണത്തിന് ഉള്ള പ്രകൃതിദത്ത മാര്‍ഗമാണ് ഓറഞ്ച് തൊലി.

Benefits and Uses Of Orange Peels1

1.ഓറഞ്ചിനെ പോലെ ഓറഞ്ച് തൊലിയിലും വൈറ്റമിന്‍ സി അടങ്ങിയിട്ടുണ്ട്. ചില ഭക്ഷണസാധനങ്ങള്‍ ഉണ്ടാക്കാൻ ഓറഞ്ച് തൊലി ഉപയോഗിക്കാറുണ്ട്.
2.വീടിനകത്ത് ദുർഗന്ധമുണ്ടായാൽ ഓറഞ്ച് തൊലിയിട്ടു തിളപ്പിച്ച വെള്ളം സ്പ്രേ ചെയ്‌താൽ മതി.
3 ഓറഞ്ച് തൊലിയില്‍ ഫ്ണ്ടളേവനോയ്ഡുകള്‍ , ഫൈറ്റോ ന്യൂട്രിയന്റുകള്‍ എന്നിവ അടങ്ങിയിട്ടുണ്ട്. ഇവ ശരീരത്തിനും ചര്‍മസൗന്ദര്യത്തിനും ഉത്തമമാണ്.

Benefits and Uses Of Orange Peels3

4 .ഓറഞ്ച് തൊലി വെയിലത്ത് ഉണക്കിപ്പൊടിച്ച് മുഖത്ത് പുരട്ടുന്നത് നല്ലതാണ്.
5.ധാരാളം വൈറ്റമിന്‍ സി അടങ്ങിയിട്ടുള്ള ഓറഞ്ചിന്റെ തൊലി ജ്യൂസടിച്ച് കുടിക്കുന്നത് ക്യാൻസറിന് നല്ലതാണ്.
6.ഓറഞ്ചും ഓറഞ്ചിന്റെ തൊലിയും തടി കുറയ്ക്കാന്‍ സഹായിക്കുന്ന ഒന്നാണ്.
7.ഓറഞ്ച് തൊലി ഇട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നതുവഴി ശ്വാസനാളത്തില്‍ ഉണ്ടാകുന്ന വീക്കത്തെ ഇല്ലാതാക്കാം.
8.വൈറ്റമിന്‍ സി ധാരാളം അടങ്ങിയ ഇവ ശരീരത്തെ സംരക്ഷിച്ചു നിര്‍ത്താന്‍ കഴിവുള്ളതാണ്. രോഗ പ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കും.

Benefits and Uses Of Orange Peels5

9.ഹെസ്‌പെരിഡിന്‍ എന്ന മൂലകം ഓറഞ്ചിന്റെ തൊലിയില്‍ അടങ്ങിയിട്ടുണ്ട്. ഇത് കൊളസ്‌ട്രോള്‍ നിയന്ത്രിക്കാന്‍ സഹായിക്കും.
10.അസിഡിറ്റി ഉള്ളവര്‍ക്കും വയറിലെ എരിച്ചലിനും ഓറഞ്ച് തൊലി നല്ല മരുന്നാണ്.
11. ഓറഞ്ച് തൊലിയിലെ സിട്രസ് കൊഴുപ്പ് ഇല്ലാതാക്കുന്നു.ഇതുവഴി ദഹനം എളുപ്പമാകും. വയറിലെ പ്രശ്‌നങ്ങളെ ഇല്ലാതാക്കാനും സഹായിക്കുന്നു.

Benefits and Uses Of Orange Peels6

12.ചര്‍മത്തിന് നിറം വര്‍ദ്ധിക്കാനും പാടുകള്‍ നീക്കാനും ഓറഞ്ച് തൊലി ഗുണം ചെയ്യും.
13.കഫക്കെട്ടു മാറാന്‍ ഓറഞ്ച് തൊലി ഉണക്കിപ്പൊടിച്ച് കഴിയ്ക്കുന്നത് നല്ലതാണ്.
14.ഓറഞ്ചു തൊലി അരച്ചോ പൊടിച്ചോ ചന്ദനപ്പൊടി, പനിനീര് എന്നിവ കലര്‍ത്തി മുഖത്തു തേയ്ക്കാം. ഇത് ഉണങ്ങുമ്പോള്‍ കഴുകിക്കളയാം. മുഖക്കുരു മാറാനും ചര്‍മത്തിന് തിളക്കം നല്‍കാനുമെല്ലാം ഇത് സഹായിക്കും.
15.ഓറഞ്ചു തൊലിയ്‌ക്കൊപ്പം മഞ്ഞള്‍പ്പൊടി ചേര്‍ത്ത് തൈരും കലര്‍ത്തുക. ഇത് മുഖത്തു പുരട്ടുന്നത്. ചര്‍മത്തിന് നിറം നല്‍കാന്‍ സഹായിക്കും. മുഖത്തെ കരുവാളിപ്പു മാറാനും ഇത് നല്ലതാണ്.

Benefits and Uses Of Orange Peels0

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News