Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 29, 2026 2:03 am

Menu

Published on February 25, 2015 at 4:29 pm

രാത്രി വൈകി ഭക്ഷണം കഴിക്കുന്നവരുടെ ശ്രദ്ധയ്ക്ക്!

side-effects-of-eating-late-at-night

രാത്രി നിങ്ങൾ വൈകിയാണോ ഭക്ഷണം കഴിക്കാറുള്ളത്? എങ്കിൽ സൂക്ഷിച്ചോളൂ, കാരണം ഇത് നിങ്ങളുടെ ദഹനപ്രക്രിയയെ മാത്രമല്ല, തലച്ചോറിൻറെ പ്രവർത്തനത്തേയും ബാധിക്കുമെന്ന് പഠനങ്ങൾ പറയുന്നു.പകലത്തെ തിരക്കുകളെല്ലാം കഴിഞ്ഞ് ശരീരം വിശ്രമിക്കാൻ തുടങ്ങുമ്പോൾ അമിതമായി ഭക്ഷണം കഴിക്കുന്നതാണ് തലച്ചോറിൻറെ പ്രവർത്തനത്തെ ബാധിക്കാൻ കാരണമാകുന്നത്. ശരീരത്തിന്റെ സ്വാഭാവിക പ്രവര്‍ത്തനങ്ങളില്‍ നിന്നും വേറിട്ട എന്ത് കാര്യം ചെയ്യുമ്പോഴും അത് ശരീരത്തെ പ്രതികൂലമായി ബാധിക്കാൻ ഇടവരും. ആധുനുക ജീവിത രീതിയും ദീർഘനേരത്തെ ജോലിയും ശരീരത്തിന് തീരെ യോജിച്ചതല്ല.രാത്രി ഷിഫ്റ്റുകളില്‍ ജോലി ചെയ്യുന്ന ആളുകളേയും ഇതേ പ്രശ്നം ബാധിക്കാൻ സാധ്യതയുണ്ടെന്ന് പഠനം പറയുന്നു.അതിനാൽ രോഗ പ്രതിരോധശേഷി വര്‍ദ്ധിപ്പിച്ച് കൂടുതല്‍ ഉന്മേഷത്തോടെ ജോലി ചെയ്യാന്‍ കൃത്യ സമയത്തുള്ള ഭക്ഷണവും വിശ്രമവും അനിവാര്യമാണെന്ന് ഗവേഷകർ പറയുന്നു.

AA003710

1.എല്ലാ ജീവജാലങ്ങള്‍ക്കും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഒരു ജൈവഘടികാരമുണ്ട്. ഈ ഘടികാരത്തിന്റെ താളം തെറ്റുമ്പോള്‍ ശരീരത്തിന് പല രോഗങ്ങളും ഉണ്ടാകാൻ കാരണമാകും.
2.ദിവസം അവസാനിക്കുമ്പോള്‍ ശാരീരിക പ്രവര്‍ത്തനങ്ങള്‍ സാവധാനത്തിലാകും. രാത്രി വൈകിയാണ്‌ ഭക്ഷണം കഴിക്കുന്നതെങ്കില്‍ ആ ഭക്ഷണം ഊര്‍ജത്തിനായി ഉപയോഗിക്കപ്പെടുകയില്ല. പകരം കൊഴുപ്പായി ശേഖരിക്കപ്പെടുകയും ശരീര ഭാരം കൂടാന്‍ കാരണമാവുകയും ചെയ്യും.

side effects of eating late at night3

3. വൈകി അത്താഴം കഴിക്കുന്നവര്‍ക്ക്‌ അസിഡിറ്റി, നെഞ്ചെരിച്ചില്‍, പുളിച്ചു തികട്ടല്‍ എന്നിവ അനുഭവപ്പെടുക സാധാരണമാണ്‌. അത്താഴത്തിനും ഉറക്കത്തിനും ഇടയിലുള്ള സമയം കുറയുന്നതാണ്‌ കാരണം.
4 .സൂര്യാസ്‌തമനം കഴിഞ്ഞിട്ടും നിങ്ങള്‍ ഓഫീസിലോ കോളജിലോ അല്ലെങ്കില്‍ പുറത്ത്‌ എവിടെയെങ്കിലുമോ ആണെങ്കില്‍ പെട്ടന്ന്‌ ദഹിക്കുന്ന എന്തെങ്കിലും കഴിക്കുക.

side effects of eating late at night4

5 .രാത്രി വൈകി കനത്ത ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കുക. പകരം കിടക്കുന്നതിന്‌ രണ്ട്‌ മണിക്കൂര്‍ മുമ്പ്‌ ചൂട്‌ പാലോ പഴങ്ങളോ കഴിക്കുക.
6.നേരത്തെ അത്താഴം കഴിക്കുന്നതിലൂടെ തലച്ചോറിനും മറ്റ്‌ അവയവങ്ങള്‍ക്കും അടുത്ത ദിവസത്തേയ്‌ക്ക്‌ സ്വയം ഊര്‍ജം നല്‍കാനുള്ള സമയം ലഭിക്കും.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News