Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 27, 2026 8:28 pm

Menu

Published on February 27, 2015 at 3:03 pm

ഇന്ത്യയിലെ നാലാമത്തെ ലൈറ്റ് ഹൗസ് മ്യൂസിയം കണ്ണൂരില്‍ ഒരുങ്ങുന്നു

new-lighthouse-museum-in-india

കണ്ണൂര്‍: ഇന്ത്യയിലെ നാലാമത്തെ ലൈറ്റ് ഹൗസ് മ്യൂസിയം കണ്ണൂരില്‍ ഒരുങ്ങുന്നു. പയ്യാമ്പലം ഗസ്റ്റ് ഹൗസിനടുത്ത് ലൈറ്റ് ഹൗസിന് സമീപമാണ് ചരിത്ര മ്യൂസിയം വരുന്നത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ലക്ഷദ്വീപില്‍നിന്നുമെത്തിച്ച നൂറ്റാണ്ടുകള്‍ പഴക്കമുള്ള വിവിധ ലൈറ്റുകളും ദിശാസൂചക സംവിധാനങ്ങളും അനുബന്ധ ഉപകരണങ്ങളുമാണ് ഇവിടെ ഒരുക്കുന്നത്. ഇതിനു പുറമേ ആളുകള്‍ക്ക് ഇരുന്ന് ലൈറ്റ് ഹൗസ്ചരിത്രം വ്യക്തമാക്കുന്ന ഹ്രസ്വചിത്രം കാണാൻ മിനി തിയേറ്ററും ഒരുക്കിയിട്ടുണ്ട്. മ്യൂസിയത്തിലെ പ്രധാന ആകര്‍ഷണം 1885 മുതല്‍ 62 വരെ മിനിക്കോയില്‍ ഉപയോഗിച്ച കൂറ്റന്‍ ഒപ്റ്റിക് ലെന്‍സാണ്. ആറു ടണ്ണിലധികം ഭാരമുള്ള ഇത് കണ്ണൂരിലെ മ്യൂസിയത്തില്‍ ഘടിപ്പിച്ചുകഴിഞ്ഞു. നിലവിൽ രാജ്യത്ത് ചെന്നൈ, മഹാബലിപുരം, ആലപ്പുഴ എന്നിവിടങ്ങളില്‍ മാത്രമാണ് ലൈറ്റ് ഹൗസ് മ്യൂസിയം ഉള്ളത്. 1890 മുതല്‍ ഈ അടുത്തകാലംവരെ ഉപയോഗപ്പെടുത്തിയ അപൂര്‍വ ലൈറ്റുകളും ലെന്‍സുകളും ഇവിടെയെത്തിച്ചിട്ടുണ്ട്. മാര്‍ച്ച് അവസാനമോ ഏപ്രില്‍ ആദ്യവാരമോ സഞ്ചാരികള്‍ക്ക് മ്യൂസിയം തുറന്നു കൊടുക്കാൻ കഴിയുമെന്നാണ് കരുതുന്നത്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News