Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ഇനി കൊളസ്‌ട്രോള്‍ വരുമെന്ന് കരുതി മുട്ടയും ഇറച്ചിയും കാണുമ്പോള്‍ മസിലുപിടിച്ച് നില്‍ക്കേണ്ട. നിങ്ങൾക്ക് ഇനി അവ ധൈര്യത്തോടെ കഴിക്കാം.യു എസ്സിലെ ആരോഗ്യ ഉപദേശക സമിതിയായ ‘ദി ഡയറ്ററി ഗൈഡ് ലൈൻസ്’ ആണ് ഈ പുതിയ കണ്ടെത്തൽ നടത്തിയിരിക്കുന്നത് . മുട്ടയും ഇറച്ചിയും രക്തത്തിലെ കൊളസ്ട്രോൾ ലെവൽ വർദ്ധിപ്പിക്കും എന്ന മുന്നറിയിപ്പിൽ യാതൊരു കഴമ്പുമില്ലാത്തതാണെന്നാണ് അവരുടെ വാദം.നേരത്തെ ഇറച്ചിയും മുട്ടയും കഴിക്കുന്നത് രക്‌തത്തിലെ ചീത്ത കൊളസ്‌ട്രോളിന്റെ അളവ് കൂട്ടുമെന്നായിരുന്നു കണ്ടെത്തിയിരുന്നത്. എന്നാൽ ഇവ കഴിക്കുന്നതും രക്‌തത്തിലെ ചീത്ത കൊളസ്‌ട്രോളിന്റെ അളവും തമ്മില്‍ ബന്ധമില്ല അതിനാല്‍ ഇത്തരത്തിലുളള ആഹാരസംബന്ധിയായ മുന്നറിയിപ്പ് പിന്‍വലിക്കണമെന്നുമാണ് ‘ദ ഡയറ്ററി ഗൈഡ്‌ലൈന്‍സ്’ സമിതിയുടെ പുതിയ റിപ്പോര്‍ട്ടില്‍ പറയുന്നത്. രണ്ട് മുട്ടയില്‍ ഉള്‍ക്കൊളളുന്നയത്ര (300 മില്ലിഗ്രാം) കൊളസ്‌ട്രോള്‍ മാത്രമേ ആഹാരത്തിലൂടെ അകത്താക്കാവൂ എന്നായിരുന്നു സമിതി നേരത്തെ നിര്‍ദേശിച്ചിരുന്നത്.ഈ റിപ്പോര്‍ട്ടിന്റെ കൂടി അടിസ്‌ഥാനത്തിലായിരിക്കും യുഎസ് ആരോഗ്യവകുപ്പ് ഈ വര്‍ഷം അമേരിക്കക്കാര്‍ക്കുളള ആഹാര മാര്‍ഗ നിര്‍ദേശങ്ങള്‍ (2015 ഡയറ്ററി ഗൈഡ്‌ലൈന്‍സ് ഫോര്‍ അമേരിക്കന്‍സ്) തയ്യാറാക്കുക. എല്ലാ അഞ്ച് വര്‍ഷം കൂടുമ്പോഴുമാണ് ഇത്തരത്തിലുളള മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തുവിടുന്നത്.
Leave a Reply