Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

June 27, 2026 11:17 am

Menu

Published on March 7, 2015 at 10:01 am

പ്രശസ്ത തെന്നിന്ത്യന്‍ ഫിലിം എഡിറ്റര്‍ കിഷോര്‍ അന്തരിച്ചു

film-editor-t-e-kishore-passes-away

ചെന്നൈ: പ്രശസ്ത തെന്നിന്ത്യന്‍ ഫിലിം എഡിറ്റര്‍ കിഷോര്‍ ടി.ഇ അന്തരിച്ചു. 37 വയസ്സായിരുന്നു. ഇന്നലെ ഉച്ചയോടെയാണ് അന്ത്യം സംഭവിച്ചത്. മസ്തിഷ്‌ക ആഘാതത്തെ തുടര്‍ന്ന് മൂന്നു ദിവസം മുമ്പാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വെട്രിമാരന്റെ പുതിയ ചിത്രത്തിന്റെ ചര്‍ച്ചനടക്കുന്നതിനിടെ അദ്ദേഹം കുഴഞ്ഞു വീഴുകയായിരുന്നു. ഉടന്‍തന്നെ വടപളിനിയിലെ സ്വകാര്യ ആസ്പത്രിയിലെത്തിച്ച കിഷോറിന് തലച്ചോറില്‍ രക്തം കട്ടപിടിച്ചതിന് അടിയന്തര ശസ്ത്രക്രിയ നടത്തിയിരുന്നു. കഴിഞ്ഞ മൂന്നു ദിവസവും അബോധാവസ്ഥയിലായിരുന്നു. മസ്തിഷ്‌ക ആഘാതമാണ് മരണത്തിനിടയാക്കിയതെന്നാണ് റിപ്പോര്‍ട്ട്. കാഞ്ചന, ആരോഹണം, പരദേശി, എതിര്‍ നീച്ചല്‍, പയണം, ഉദയം എന്‍.എച്ച് 4 തുടങ്ങിയവയാണ് അദ്ദേഹം എഡിറ്റങ് നിര്‍വഹിച്ച പ്രധാന ചിത്രങ്ങള്‍. തമിഴ്, തെലുങ്ക്, കന്നട ഭാഷകളിലെ സിനിമകള്‍ക്കുവേണ്ടി പ്രവർത്തിച്ചിട്ടുള്ള കിഷോറിന് വെട്രിമാരന്‍ സംവിധാനം ചെയ്ത ആടുകളം എന്ന ചിത്രത്തിലെ എഡിറ്റിങ്ങിന് ദേശീയ അവാർഡ് ലഭിച്ചിട്ടുണ്ട്. അഞ്ചുവര്‍ഷത്തിനിടയില്‍ മുപ്പതോളം സിനിമകള്‍ക്കുവേണ്ടി അദ്ദേഹം എഡിറ്റിങ് നിര്‍വഹിച്ചു.ചെറു പ്രായത്തില്‍ തന്നെ സിനിമാ മേഖലയില്‍ അസാമാന്യ കഴിവു പ്രകടിപ്പിച്ചയാളാണ് കിഷോര്‍. കിഷോറിൻറെ മരണത്തിൽ തെന്നിന്ത്യന്‍ സിനിമാ രംഗത്തെ പല പ്രമുഖരും ആദരാഞ്ജലികൾ അർപ്പിച്ചു.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News